അയാള്‍ ആരെയും പേടിച്ചിരുന്നില്ല, ആര്‍ക്ക് മുന്നിലും തോറ്റ് കൊടുത്തിരുന്നുമില്ല

റെയ്‌മോന്‍ റോയ് മാമ്പിള്ളി

ഓര്‍മ്മകളെ മധുരിതമാക്കുന്ന സ്‌ക്കൂള്‍ കാലം…. ക്രിക്കറ്റന്ന് സ്വപ്ന ലോകമാണ്…. ചിന്തകളെ ഇത്രയേറെ സ്വാധീനിക്കപെട്ടയൊന്ന് മോഹന്‍ലാല്ലാതെ അക്കാലത്തില്ല…സച്ചിനെന്ന വികാരം പ്രണയത്തിനടിമപെടുമ്പോഴും മധുരിതമായി മാത്രം ചിന്തകളെ ഉദ്ദീപിച്ച ചിലരുണ്ട്… ഫാനി… ഫാനി ഡിവില്ലിയേഴ്‌സ്… ആരാധനയോടെ എന്നുമേ കണ്ടൊരു സൗത്താഫ്രിക്കന്‍ താരം…അയാളെ വെറുത്തൊരു നിമിഷങ്ങള്‍ ഓര്‍മ്മയിലില്ലന്ന് പറയാം… 90 കളില്‍ സച്ചിനെ റണ്‍ നേടാനാകാതെ കുഴപ്പിച്ച അപൂര്‍വതകളിലൊരാള്‍….

ഫാനി ആരെയും പേടിച്ചിരുന്നില്ല….. ആര്‍ക്ക് മുന്നിലും തോറ്റ് കൊടുത്തിരുന്നുമില്ല….. ” നിങ്ങള്‍ക്ക് സൗത്താഫ്രിക്കകാരെ അറിയില്ല… ഞങ്ങളവസാന നിമിഷം വരെ തോല്‍വി സമ്മതിക്കില്ല”…തലേദിവസം ആസ്‌ത്രേലിയ നൂറ്റി പതിനേഴ് റണ്‍ ചേസ് ചെയ്യാനിറങ്ങുമ്പോള്‍ ടോണി ഗ്രെയ്‌ഗെന്ന വിഖ്യാത കമ്മന്‍േററ്റര്‍ വിലയിരുത്തുകയാണ് ” ഇതാ ഇവിടെ സൗത്താഫ്രിക്കക്ക് 100 ലൊന്ന് സാധ്യതകളില്ല”.. തന്റെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന 29 കാരനായ ഫാനി നിശബ്ദനായി പന്തെറിയാന്‍ റണ്ണപ്പെടുക്കുമ്പോള്‍ തീര്‍ച്ചയായും സിഡ്‌നിയിലെ കാണികളും ഓസ്‌ട്രേലിയയുടെ വിജയമുറപ്പിച്ചിരുന്നു… പക്ഷേ ഡിവില്ലിയേഴ്‌സിന്റെ മനോഹരമായൊരു ഓഫ് കട്ടര്‍ സ്ലേറ്ററുടെ സ്റ്റ്മ്പ് തകര്‍ത്തപ്പോള്‍ ഓസ്ട്രലിയയുടെ സ്‌കോര്‍ വെറും നാല് റണ്‍സ്… പക്ഷേ ബൂണും ടെയ്‌ലറും അനായാസേനെ ബാറ്റ് ചെയ്തു …. പക്ഷേ സ്‌കോര്‍ 51 ലെത്തിയപ്പോള്‍ തുടര്‍ച്ചയായ പന്തുകളില്‍ അയാള്‍ ബൂണിനേയും ടിം മേയും പുറത്താക്കി….സകോര്‍ 56 ആയപ്പോള്‍ ടെയലറെയും പുറത്താക്കിയതോടെ കളി സൗത്താഫ്രിക്കനുകൂലമായി….

ഒടുവില്‍ മഗ്രാത്തിനെ സ്വന്തം ബൗളിംഗില്‍ പിടിച്ച് ഇന്നിങ്‌സിലെ ആറാം വിക്കറ്റും കളിയിലെ പത്താം വിക്കറ്റ് നേടി അയാള്‍ തിരിഞ്ഞ് നടക്കുമ്പോള്‍ സൗത്താഫ്രിക്ക മത്സരം അഞ്ച് റണ്‍സിന് ജയിച്ചിരുന്നു… അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരികെ എത്തിയ ശേഷമവരുടെ ആസ്‌ത്രേലിയക്കെതിരെ ഉള്ള ആദ്യ ജയം…മാന്‍ ഓഫ് ദി മാച്ച് നേടിയ അയാളെ ഇന്റെന്‍വ്യു ചെയ്യാനെത്തിയ ടോണി ഗ്രെയ്ഗിനെ നോക്കി അയാളൊന്നു ചിരിച്ചു..പിന്നെ പതിയെ പറഞ്ഞു… ” നിങ്ങള്‍ക്ക് സൗത്താഫ്രിക്കകാരെ അറിയില്ല… ഞങ്ങളവസാന നിമിഷം വരെ തോല്‍വി സമ്മതിക്കില്ല”… ഒരു പക്ഷേ അയാളുടെ പിന്‍തലമുറക്ക് പറയാന്‍ സാധിക്കാതെ പോയ ഒരു ഉദ്ധരണി…

ഓഫ് കട്ടറുകളുടെയും ഔട്ട് സ്വിങ്ങിന്റെയും ചക്രവര്‍ത്തിയായിരുന്നു ഫാനി…. ഡൊണാള്‍ട് അതി വേഗതയാര്‍ന്ന പന്തുകളുമായി ‘ വെള്ളിടിയായി’ തകര്‍ത്താടിയപ്പോഴും ഫാനിയൊരിക്കലും അയാളുടെ നിഴലിലെന്ന് തോന്നിച്ചില്ല… സ്വിങ്ങിനെ പ്രധാന ആയുധമായി നില നിര്‍ത്തിയപ്പോഴും 140 തിന് മുകളില്‍ വേഗതയും , സീം മൂവ്‌മെന്റെും ഫാനി ആയുധമാക്കിയത്… ആക്ഷനില്‍ വ്യത്യസ്തത തോന്നിക്കാതെ സ്ലോ ബോളുകളെറിയാനും ഫാനി മിടുക്കനായിരുന്നു…. 1995 ല്‍ പാക്കിസ്ഥാനെതിരെ അര്‍ദ്ധസെഞ്ചെറി നേടുകയും പത്ത് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്യുക എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കി…

ഫാനി ഡിവില്ലിയേഴ്‌സിന്റെ രാജ്യാന്തര കരിയര്‍ ഹ്രസ്വമാണ്…. നാല് വര്‍ഷം ….അതില്‍ തന്നെ 96 ന് ശേഷം പരിക്ക് മൂലം അപൂര്‍വമായാണ് കളിച്ചതും…. 18 ടെസ്റ്റുകളില്‍ 85 വിക്കറ്റ്… 83 ഏകദിനങ്ങളില്‍ 95 വിക്കറ്റ്…. ഏകദിനങ്ങളില്‍ 3.57 മാത്രമായിരുന്നു ഫാനിയുടെ ഇക്കോണമി എന്നത് ഇംപാക്ടിന്റെ പരിപൂര്‍ണ്ണത പറഞ്ഞ് തരുന്നു…. 29 വയസ്സില്‍ ആണ് സൗത്താഫ്രിക്കന്‍ ടീമിലെത്തിയത്… നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വിട്ടൊഴിയാത്ത പരിക്കുകളില്‍ കളം വിടുകയും ചെയ്തു…. പക്ഷേ ആ ഹ്രസ്വകാലഘട്ടത്തില്‍ ആ സുന്ദര ബൗളിങ് നമ്മളെ അത്രയേറെ ആഹ്‌ളാദിപ്പിച്ചിട്ടുണ്ട്….

കുപ്രസിദ്ധമായ സ്മിത്ത് -വാര്‍ണര്‍ ബോള്‍ ടാമ്പറിങ്ങ് സാധ്യത ആദ്യം ഉന്നയിച്ചത് കമ്മന്‍േററ്ററായ ഫാനി ഡിവില്ലിയേഴ്‌സ് ആണ്…ക്യാമറ ഓപ്പറേറ്റേഴ്‌സിനോട് അത് ചെക്ക് ചെയ്യാന്‍ ആവശ്യപെട്ടതും ഫാനിയായിരുന്നു… പന്തിന്റെ റിവേഴ്‌സ് സ്വിങ്ങ് നിരീക്ഷിച്ചാണ് അയാള്‍ അത് കണ്ട് പിടിച്ചത്…

ഇന്ന് ഫാനി ഡിവില്ലിയേഴ്‌സിന്റെ 57 ആം ജന്മദിനമാണ് …. ബാല്യത്തിന്റെ സ്വപ്നങ്ങള്‍ മനേഹാരമാക്കിയ ക്രിക്കറ്റ് കലാകാരാ…. ജന്മദിനാശംസകള്‍ ….

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്

 

You Might Also Like