ടീം ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്തയുമായി യുകെ സര്‍ക്കാര്‍

Image 3
CricketTeam India

ന്യൂഡല്‍ഹി: ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി പുറപ്പെടുന്ന ഇന്ത്യന്‍ പുരുഷ – വനിതാ ടീമുകള്‍ക്ക് കുടുംബത്തെയും ഒപ്പം കൊണ്ടുപോകാന്‍ യു.കെ സര്‍ക്കാരിന്റെ അനുമതി. കോവിഡ് കാരണം ഏറെ നാള്‍ ക്വാറഡീനില്‍ കഴിയേണ്ട താരങ്ങള്‍ക്ക് കുടുംബം ഒപ്പമുളളത് വലിയ ആശ്വാസമാകും.

കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും തങ്ങളുടെ കുടുംബാംഗങ്ങളെ പര്യടനത്തില്‍ ഒപ്പം കൂട്ടാം. ജൂണ്‍ മൂന്നിന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇന്ത്യയുടെ മുഴുവന്‍ സംഘവും ഇംഗ്ലണ്ടിലെത്തും. നേരെ സതാംപ്ടണിലെത്തുന്ന ഇന്ത്യന്‍ സംഘം അവിടെ ഐസൊലേഷനില്‍ കഴിയും.

ജൂണ്‍ 18-ന് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം ന്യൂസീലന്‍ഡിനെ നേരിടും. തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര.

നിലവില്‍ ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെയാണ് ഈ പോരാട്ടങ്ങളെ നോക്കികാണുന്നത്. ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് ജയിക്കാനായാല്‍ അത് ക്രിക്കറ്റ് ലോകത്ത് തന്നെ ഇന്ത്യയുടെ അപ്രമാധിത്യത്തിന് കാരണമാകും.