തീപന്തുമായി ഫഹീം, ബവുമയുടെ ബാറ്റ് തകര്‍ന്നു, നാടകീയ കാഴ്ച്ച

Image 3
CricketCricket News

ദക്ഷിണാഫ്രിക്ക-പാകിസ്ഥാന്‍ രണ്ടാം ഏകദിനം എന്തുകൊണ്ടും നാടകീയമായിരുന്നു, ഫഖര്‍ സമാന്റെ ഡബിള്‍ സെഞ്ച്വറി നഷ്ടത്തിലൂടെ എന്നും ഓര്‍മിക്കപ്പെടുന്ന മത്സരമായി മാറിയ ഈ കിയില്‍ മറ്റൊരു രസകരമായ സംഭവവും അരങ്ങേറി.

പാകിസ്ഥാന്‍ പേസര്‍ ഫഹീം അഷ്റഫിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ദക്ഷിണാഫ്രിക്കന്‍ താരം തെംമ്പ ബവുമയുടെ ബാറ്റ് പൊട്ടിപ്പൊളിഞ്ഞതാണ് അത്. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന്റെ പതിനാറാം ഓവറിലായിരുന്നു സംഭവം. ദക്ഷിണാഫ്രിക്ക 77 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലായിരുന്നു സ്‌കോര്‍.

മികച്ച പ്രതിരോധം തീര്‍ത്തും മോശം പന്തുകള്‍ ശിക്ഷിച്ചു മുന്നേറുകയായിരുന്ന തെംമ്പ ബവുമയാണ്. ക്രിസീല്‍. നാലാം പന്ത് ലൈനില്‍ പിച്ച് ചെയ്ത് കുതിച്ചെത്തി. ആത്മവിശ്വാസത്തോടെ ബവുമ പന്ത് പ്രതിരോധിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീടാണ് മനസിലായി, ബവുമയുടെ ബാറ്റിന്റെ മറുവശത്ത് നിന്ന് ഒരു കഷ്ണം പൊട്ടിത്തെറിച്ചുവെന്ന്. ബവുമയെ അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു ബാറ്റ് പൊട്ടിയത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍ കൂടിയാണ് താരം.

അതേസമയം തുടര്‍ച്ചയായി മികച്ച പന്തുകളെറിയാന്‍ കഴിയാതിരുന്ന ഫഹീമിനെ പിന്നീട് ദക്ഷിണാഫ്രിക്ക അടിച്ചുപറത്തി. ഒമ്പത് ഓവറില്‍ 6.89 ഇക്കണോമിയില്‍ 62 റണ്‍സാണ് താരം വഴങ്ങ