കണ്‍കഷന്‍ സംഭവിച്ചു, ഡുപ്ലെസിസ് പാക് സൂപ്പര്‍ ലീഗ് ഉപേക്ഷിച്ചു

Image 3
CricketCricket News

യുഎഇയില്‍ നടക്കുന്ന പാക് സൂപ്പര്‍ ലീഗല്‍ നിന്നും പിന്മാറി ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഫാഫ് ഡുപ്ലെസിസിസ്. കഴിഞ്ഞ ശനിയാഴ്ച പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മത്സരത്തിലെ ഫീല്‍ഡിംഗിനിടെ കൂട്ടിയിടിച്ചതോടെയാണ് താരത്തിന് തലച്ചോറില്‍ കണ്‍കഷന്‍ (തലച്ചോറിനുണ്ടാകുന്ന പരിക്ക്) സംഭവിച്ചത്.

പാക് സൂപ്പര്‍ ലീഗില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമായിരുന്നു ഡുപ്ലെസിസ്. പേഷ്വാര്‍ സല്‍മിയ്‌ക്കെതിരെയുള്ള മത്സരത്തിനിടെയാണ്
ബൗണ്ടറി ലൈനില്‍ സഹതാരം മുഹമ്മദ് ഹസ്‌നൈനുമായി കൂടിമുട്ടിയത്. മുഹമ്മദ് ഹസ്‌നൈനിന്റെ കാല്‍മുട്ട് ഡുപ്ലെസിയുടെ തലയില്‍ ഇടിയ്ക്കുകയായിരുന്നു.

പരിക്കിനെ തുടര്‍ന്ന് ശേഷം കണ്‍കക്ഷന്‍ സംഭവിച്ച താരത്തെ അന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വളരെ വിശദമായ പരിശോധനകളില്‍ താരത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപെടുവാന്‍ ഒന്നുമില്ലായെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഡുപ്ലെസിസ് കഴിഞ്ഞ ദിവസം തന്നെ നാട്ടിലേക്ക് മടങ്ങി.

സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ താരം കളിക്കാത്തത് സര്‍ഫ്രാസ് അഹമ്മദ് നയിക്കുന്ന ക്വാറ്റ ഗ്ലാഡിയേറ്റേഴ്‌സ് ടീമിനും കനത്ത തിരിച്ചടിയാണ്

നേരത്തെ ഐപില്‍ പതിനാലാം സീസണ്‍ ഗംഭീര ബാറ്റിംഗ് പ്രകടനത്താല്‍ കളിച്ച താരം വരാനിരിക്കുന്ന ടി :20 ലോകകപ്പില്‍ സൗത്താഫ്രിക്കന്‍ ടീമിന്റെ പ്രധാനപെട്ട താരവുമാണ്. ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ താരം ഉറപ്പായും എത്തുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി താരം 320 റണ്‍സ് അടിച്ചെടുത്തിരുന്നു.