ദ്രാവിഡിനെ പോലെ അയാളെയും നിഴലായി ഒതുക്കി, ആരും ആയാളെ ആഘേഷിച്ചില്ല, സ്തുദിപാടിയില്ല

Image 3
CricketTeam India

പ്രണവ് തെക്കേടത്ത്

ഫാഫ് അയാളെന്നും അങ്ങനെയായിരുന്നു, അയാള്‍ പലപ്പോഴും വിശ്വരൂപം പൂണ്ടതൊക്കെ തകര്‍ന്നു പോവുന്ന ടീമിനെ കരകയറ്റാനായിരുന്നു, അരങ്ങേറ്റ ടെസ്റ്റില്‍ മഹാമേരുക്കളായ ഓസ്‌ട്രേലിയക്കെതിരെ അഡ്ലൈഡിലല്‍ പൊരുതി നേടിയ ആ സെഞ്ചുറി തൊട്ടിന്നു വരെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ അയാളുടെ ടീം കടന്നുപോവുമ്പോഴൊക്കെ ആ ബാറ്റ് ശബ്ദിക്കുമായിരുന്നു….

അപ്പോഴും ഡിവില്ലിയേഴ്സിനെ ആഘോഷിച്ചത് പോലെയോ, കാലീസിന് വേണ്ടി സ്തുതി പാടിയത് പോലെയോ, ആരും അയാളെ ആഘോഷിച്ചിരുന്നില്ല, ആരും അയാള്‍ക്ക് സ്തുതി പാടിയിരുന്നില്ല…

ആ ടെമ്പ്രമെന്റും, മെന്റല്‍ ടഫ്നെസ്സും, ആണയാളെ പലരില്‍ നിന്നും വ്യത്യസ്തനാക്കുന്നതെന്ന് തോന്നിയിട്ടുണ്ട്, സമ്മര്‍ദത്തില്‍ അടിപതറാതെ അയാള്‍ കളിക്കളം കീഴടക്കിയപ്പോഴൊക്കെ അയാളിലെ ആ പോരാളിയുടെ പോരാട്ട വീര്യം എതിരാളികളെ പോലെയും അത്ഭുതപെടുത്തിയിരുന്നു…..

സൗത്ത് ആഫ്രിക്കന്‍ ദേശീയ ടീമിലെക്കെയാള്‍ വൈകിയാണെത്തിപ്പെടുന്നത്, തന്റെ 28ആം വയസ്സിലാണയാള്‍ അരങ്ങേറ്റം കുറിക്കുന്നത്, പിന്നിടുന്ന 8 വര്‍ഷങ്ങളില്‍ അയാള്‍ അവരുടെ ഉയര്‍ച്ചയും തകര്‍ച്ചയുമൊക്കെ വീക്ഷിക്കുന്നുണ്ട്, അനുഭവിക്കുന്നുണ്ട്..


പലരും കൈവിട്ട ടീമിനെ അയാള്‍ നെഞ്ചോടു ചേര്‍ക്കുന്നുണ്ട്, അരങ്ങേറ്റ ടെസ്റ്റില്‍ അഡ്ലെയ്ഡില്‍ പൊരുതി നേടിയ ആ ശതകം പോലെ പ്രതിസന്ധി ഘട്ടങ്ങളില്‍ പലപ്പോഴും അവരുടെ കാവല്‍കാരനാവുന്നുണ്ട്…

മൂന്നു ഫോര്മാറ്റിലും അയാള്‍ റണ്‍സുകള്‍ കണ്ടെത്തുന്നുണ്ട്… വയസ്സ് 36 ആയിരിക്കുമ്പോള്‍ തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ ജന്മദിനത്തില്‍ അയാള്‍ വെള്ള കുപ്പായത്തില്‍ നിന്ന് വിടപറയുകയാണ് …….

അയാളോളം ഞാനിഷ്ടപ്പെട്ട സൗത്താഫ്രിക്കനില്ല ,സ്റ്റെയ്‌നിനോട് ബഹുമാനവും ആരാധനയും ആയിരുന്നെങ്കില്‍ ഫാഫിനോട് നിര്‍വചിക്കാനാവാത്തൊരിഷ്ടമായിരുന്നു , ആ ടീമിലെ അതികായരൊക്കെ കൊഴിഞ്ഞു പോയപ്പോഴും ,പലരും കോല്‍പാക് ഡീലിന് പിറകെ സഞ്ചരിച്ചപ്പോഴും അയാള്‍ പോരാടുകയായിരുന്നു ,എന്നും തനിക്കറിയാവുന്ന രീതികളിലൂടെ…

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്