ഈ പ്രിട്ടോറിയക്കാരനെ പരിഹാസം കൊണ്ട് മൂടിയതല്ലേ, പ്രതികാരം എന്തൊരു മനോഹര പദം

Image 3
CricketIPL

പ്രവീണ്‍ പ്രഭാകര്‍

37 വയസ് പൂര്‍ത്തിയാവാന്‍ പോകുന്ന കളിക്കാരനാണ്… പക്ഷെ തന്നേക്കാള്‍ പ്രായം കുറഞ്ഞ സഹതാരങ്ങളെ പോലും നാണിപ്പിക്കും വിധം ഫീല്‍ഡില്‍ അങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്…

ഹൈദരാബാദിനെതിരെ മനീഷ് പാണ്ടയെ പുറത്താക്കിയ ആ ഡൈവ് മാത്രം നോക്കിയാല്‍ മതി അയാളുടെ ക്രിക്കറ്റിനോടുള്ള സ്പിരിറ്റ് മനസ്സിലാവാന്‍… വയസന്‍ പട എന്ന് സിഎസ്‌കെയെ പരിഹസിക്കുന്നവര്‍ക്കെല്ലാം അതിനൊരു കാരണം ഈ പ്രിട്ടോറിയക്കാരന്‍ കൂടിയായിരുന്നു…

പക്ഷെ പ്രായവും അനുഭവസമ്പത്തും തുലനം ചെയ്തപ്പോള്‍ പ്രായം എന്നത് വെറുമൊരു അക്കമായി മാറി… ഈ രാത്രി അവസാനിക്കുമ്പോള്‍ ഈ സീസണിലെ മൂന്നാമത്തെ ഫിഫ്റ്റിയും പേരില്‍ ചേര്‍ത്ത് കൊണ്ട് അയാളുടെ ഫോമിനെ പറ്റിയും സ്ഥിരതയെ പറ്റിയും സംശയം പ്രകടിപ്പിച്ചവരെയും വിമര്‍ശിച്ചവരെയും കായിക പരമായി തന്നെ നേരിട്ട കാഴ്ച കൂടി കണ്ടു…

സിഎസ്‌കെയുടെ പ്രതീക്ഷകള്‍ക്ക് ഇപ്പോള്‍ ഡുപ്ലാസി എന്ന പേര് കൂടിയുണ്ട്.
Faf you Beauty…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍