അപമാനിച്ചു ഇറക്കിവിടരുത്; മെസ്സിക്ക് പിന്തുണയുമായി ഇതിഹാസതാരം

ബാർസയിൽ നിന്നും മെസിയെ അപമാനിച്ചു ഇറക്കിവിടരുതെന്ന് മുൻ സ്പാനിഷ് സൂപ്പർതാരം സെസ്‌ക് ഫാബ്രിഗാസ്. ബാഴ്സയുടെ അക്കാദമിയിലും, യൂത്ത് ടീമിലും സീനിയർ ടീമിലും ഒരുമിച്ചുകളിച്ച മെസ്സിയും ഫാബ്രിഗാസും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.

അടുത്ത സീസണുകളിലും മെസ്സി ബാർസയിൽ തന്നെ ഉണ്ടാവുമെന്നാണ് പരക്കെ കരുതിപ്പോരുന്നത്. എന്നാൽ, നിലവിലെ കരാറിന്റെ കാലാവധി ഒരുമാസത്തിനുള്ളിൽ അവസാനിക്കുന്നതിനാൽ അഭ്യൂഹങ്ങളും സജീവമാണ്. പാരീസ് സെന്റ് ജർമനിലേക്കോ, മാഞ്ചസ്റ്റർ സിറ്റിയിലേക്കോ താരം ചേക്കേറിയേക്കാം എന്നാണ് അഭ്യൂഹം.

ഏതുക്ലബിൽ തുടരണം എന്നത് മെസ്സിയുടെ വ്യക്തിപരമായ തീരുമാണെന്നും, എന്നാൽ ബാർസയിൽ തന്നെ തുടർന്നും മെസ്സിയെ കാണണമെന്നാണ് ആഗ്രഹമെന്നും ഫാബ്രിഗാസ് പറയുന്നു. രണ്ടായാലും, അദ്ദേഹത്തെ ബാർസയിൽ നിന്നും വീരോചിതമായ രീതിയിൽ തന്നെ യാത്രയയക്കണമെന്നാണ് ഫാബ്രിഗാസിന്റെ പക്ഷം.

മുൻ ബാർസ പ്രസിഡന്റ് ജോസഫ് ബെർതെമുവുമായുള്ള പടലപ്പിണക്കം കാരണമാണ് ബാർസ വിടാൻ മെസ്സി ആലോചിച്ചിരുന്നത്. നിലവിലെ പ്രസിഡണ്ട് ജൊവാൻ ലോപാർട്ടയും മെസ്സിയുമായി  നല്ല ബന്ധമാണുള്ളത്. എങ്കിലും, കോൺട്രാക്ട് പുതുക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മെസ്സി മനസുതുറക്കാത്തത് ബാർസ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.

You Might Also Like