ജംഷഡ്പൂരിന് ചെന്നൈയുടെ തിരിച്ചടി, സൂപ്പര്‍ താരത്തെ റാഞ്ചി

ഐഎസ്എല്‍ ക്ലബ് ജംഷൂരിന്റെ സൂപ്പര്‍ താരമായിരുന്ന ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ മെമോ മൗറയെ സ്വന്തമാക്കി ചെന്നൈയിന്‍ എഫ്‌സി. ചെന്നൈയിന്‍ എഫ്‌സിയുമായുള്ള മെമോയുടെ കരാര്‍ ധാരണയിലെത്തിയതായി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കായിക മാധ്യമമായ ബ്രിഡ്ജ്.കോം ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അതിന് പിന്നാലെ ക്ലബ് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

2017 മുതല്‍ ജംഷഡ്പൂരിന്റെ താരമായിരുന്ന മെമോ കഴിഞ്ഞ ഓഗസ്റ്റില്‍ ആയിരുന്നു ക്ലബ്ബ് വിട്ടതായി പ്രഖ്യാപിച്ചത്. ജംഷഡ്പുരിനായി മുഴുവന്‍ മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് മെമോ. കഴിഞ്ഞ മൂന്നു സീസണുകളില്‍ ജംഷെദ്പൂരിന്റെ മധ്യനിരയില്‍ നിര്‍ണായക റോള്‍ വഹിച്ച താരം അവര്‍ക്കായി 57 മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.

2016ല്‍ ഡല്‍ഹി ഡയനാമോസിലൂടെയായിരുന്നു മുപ്പത്തിരണ്ട്കാരന്‍ ഐഎസ്എല്ലിലേക്ക് എത്തുന്നത്. ഡല്‍ഹിക്കു വേണ്ടി ഇദ്ദേഹം 10 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഡിഫെന്‍സിവ് മിഡ്ഫീല്‍ഡര്‍ ആണെങ്കിലും സെന്റര്‍ ബാക്ക് പൊസിഷനിലും കളിക്കാന്‍ മെമോക്ക് കഴിയും.

നേരത്തെ ചെന്നൈയില്‍ നിന്ന് കോച്ചിനെ ഉള്‍പ്പെടെ നിരവധി താരങ്ങളെ ജംഷഡ്പൂര്‍ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജംഷഡ്പൂരില്‍ നിന്ന് സൂപ്പര്‍ താരത്തെ സ്വന്തമാക്കി ചെന്നൈ സ്വന്തമാക്കിയിരിക്കുന്നത്.

You Might Also Like