പാരിസ് സെന്റ് ജര്‍മ്മന്‍ ഫ്രാന്‍സ് വിടുന്നു
കൊവിഡ് 19 ബാധയെ തുടര്‍ന്ന് ഫ്രാന്‍സില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ സെപ്തംബര്‍ വരെ നിരോധിച്ചതിന് പിന്നാലെ പ്രമുഖ ക്ലബ് പാരീസ് സെന്റ് ജര്‍മ്മന്‍ ഫ്രാന്‍സ് വിടുന്നു. ചാമ്പ്യന്‍സ് ലീഗിലെ ഹോം മത്സരങ്ങള്‍ ഫ്രാന്‍സിന് പുറത്ത് കളിക്കാനാണ് പിഎസ്ജി തീരുമാനം. പ്രീ ക്വാര്‍ട്ടറിലെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പിഎസ്ജി നേരത്തെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.
ഫ്രാന്‍സിന് പുറത്ത് യൂറോപ്പിലെ ഏതെങ്കിലും ഒരു രാജ്യത്തെ സ്റ്റേഡിയം താല്കാലികമായി ഹോം ഗ്രൗണ്ടാക്കാനാണ് പിഎസ്ജിയുടെ ആലോചന. കളിക്കാര്‍ക്ക് കൂടി സൗകര്യപ്രവദമായ ഇടമാകും ഇതിനായി തിരഞ്ഞെടുക്കുക.
പ്രധാനമന്ത്രി എഡ്വേർഡോ ഫിലിപ്പ് കഴിഞ്ഞ ദിവസമാണ് രാജ്യത്തെ നിയന്ത്രണങ്ങൾ ഏതാനും മാസം ശക്തമായി തുടരുമെന്ന് അറിയിച്ചത്.
ഫുട്ബാൾ ഉൾപ്പെടെയുള്ള കായിക മത്സരങ്ങളും പൊതുചടങ്ങുകളും ഫ്രാൻസ് സെപ്റ്റംബർ വരെ വിലക്കി. ഇതോടെ, മേയ്-ജൂൺ മാസത്തിൽ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ച ഫ്രഞ്ച് ലീഗ് ഒന്ന്, രണ്ട് ഉൾപ്പെടെയുള്ള ചാമ്പ്യൻഷിപ്പുകൾ ഉപേക്ഷിക്കാനുള്ള ആലോചനയിലാണ് ഫുട്ബാൾ ഫെഡറേഷൻ. ജൂലൈ വരെ അടച്ചിട്ട സ്റ്റേഡിയങ്ങളിലും കളി വേണ്ടെന്നാണ് സർക്കാർ നിലപാട്.
പോയൻറ് നിലയിൽ ഒന്നാം സ്ഥാനത്തുള്ള പി.എസ്.ജിയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചേക്കും. വ്യാഴാഴ്ച ചേരുന്ന ഫെഡറേഷൻ യോഗം ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.