കളികാണാനൊന്നും ആളില്ല, എല്ലാവര്‍ക്കും അയാളെ കണ്ടാല്‍ മതി, തുറന്നടിച്ച് കിവീസ താരം

റാഞ്ചിയില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ലഭിക്കുന്ന ആരാധക പിന്തുണയുടെ ആഴം വ്യക്്തമാക്കി ന്യൂസിലന്‍ഡ് താരം ജിമ്മി നിഷാം. മത്സരശേഷം ന്യൂസിലന്‍ഡ് താരവും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്ററി ടീം അംഗവുമായ ജിമ്മി നീഷാമിനോട് റാഞ്ചിയില്‍ ധോണിയ്ക്കുള്ള ആരാധക പിന്തുണയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടിയാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.

‘സത്യം പറഞ്ഞാല്‍ സ്റ്റേഡിയത്തില്‍ ഇരു ടീമിന്റെയും ബാറ്റിംഗോ ബൗളിംഗോ കാണാനൊന്നും ആളില്ലായിരുന്നു. എല്ലാവര്‍ക്കും കാണേണ്ടത് മറ്റൊരാളെയായിരുന്നു. അത് ഞാന്‍ ശരിക്കും ആസ്വദിച്ചു. ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇവിടുത്തെ കാണികളുടെ പിന്തുണയും സമ്മര്‍ദ്ദവും ഞങ്ങള്‍ക്ക് നല്ല പോലെ അറിയാം’ ധോണിയെ ഉദ്ദേശിച്ചായിരുന്നു നീഷാമിന്റെ വാക്കുകള്‍.

മത്സരം കാണാന്‍ ധോണി സ്‌റ്റേഡിയത്തിലെത്തിയിരുന്നു. കൂടെ ഭാര്യ സാക്ഷിയുമുണ്ടായിരുന്നു. ധോണിയ്ക്ക് നേരെ ക്യാമറ തിരിയുമ്പോഴെല്ലാം സ്‌റ്റേഡിയം ആര്‍ത്തിരുമ്പുകയായിരുന്നു.

അതെസമയം ധോണിയെ സാക്ഷിയെ നിര്‍ത്തി ഇന്ത്യയ്ക്ക് ജയിക്കാനായില്ല. ന്യൂസിലന്‍ഡിനോട് 26 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്.

 

You Might Also Like