പിച്ചൊരുക്കുമ്പോള്‍ എതിരാളികള്‍ ഇനി രണ്ട് വട്ടം ആലോചിക്കണം, മുന്നറിയിപ്പുമായി ഷമ്മി

Image 3
CricketIPL

ഇന്ത്യയെ വീഴ്ത്താന്‍ പേസ് ബൗളിംഗിന് അനുകൂലമായി പിച്ചൊരുക്കുന്ന കാലം കഴിഞ്ഞെന്ന് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി. ഇന്ത്യന്‍ ടീമിന്റെ പേസ് നിര എത്രത്തോളം അപകടകാരികള്‍ എന്ന് എതിരാളികള്‍ പോലും സമ്മതിച്ചു കഴിഞ്ഞതായാണ് ഷമി പറയുന്നത്.

‘140 കിലോമീറ്ററിലധികം വേഗതയില്‍ പന്തെറിയുവാന്‍ ഇപ്പോള്‍ സാധിക്കുന്ന അഞ്ചിലേറെ ബൗളര്‍മാര്‍ ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്. ഒന്നോ രണ്ടോ ബൗളര്‍മാര്‍ എല്ലാ ടീമിലും കാണും പക്ഷേ ഇത്തരത്തിലുള്ള ബൗളര്‍മാര്‍ അടങ്ങിയ ബൗളിംഗ് നിര ഇന്ത്യക്ക് മാത്രം സ്വന്തം’ ഷമി പറയുന്നു.

‘മുന്‍പ് പല മത്സരങ്ങളിലും അതിഥേയത്വം വഹിക്കുന്ന ടീമുകളെ ഒരൊറ്റ പദ്ധതി തയ്യാറാക്കി നമ്മളെ വീഴ്ത്തുവാന്‍ ശ്രമിക്കുന്ന സാഹചര്യമായിരുന്നു. പക്ഷേ ഇന്ന് ഇന്ത്യന്‍ ബൗളിംഗ് നിരയെ കൂടി നോക്കിയാലെ പിച്ച് ഒരുക്കുവാന്‍ സാധിക്കൂ സ്‌ക്വാഡില്‍ ഇന്ന് ഒട്ടേറെ യുവ താരങ്ങളും ഒപ്പം വളരെ സീനിയര്‍ പേസ് ബൗളര്‍മാരുമുണ്ട്. യുവ താരങ്ങള്‍ക്ക് ഏറെ അനുഭവങ്ങള്‍ ഷെയര്‍ ചെയ്യണം ഒപ്പം അവര്‍ക്കായി പുതിയ പദ്ധതികള്‍ രൂപീകരിക്കണം. ഒരു ദിവസം ഞങ്ങള്‍ എല്ലാം വിരമിക്കും അതിന് മുന്‍പേ ഇവരെ എല്ലാം പരിശീലിപ്പിക്കേണ്ടതുണ്ട് ‘ ഷമി കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വരാനിരിക്കുന്നത് പ്രധാന ടെസ്റ്റ് പരമ്പരകളാണ്. ഏറെ കാലം ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഇന്ത്യന്‍ ടീമിന് പ്രഥമ ലോക ടെസ്റ്റ് ചമപ്യന്‍ഷിപ് ഫൈനലിലും ഒപ്പം വരാനിരിക്കുന്ന ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിലും ജയിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ജൂണ്‍ പതിനെട്ടിന് ആരംഭിക്കുന്ന ഫൈനലില്‍ കരുത്തരായ കിവീസ് ടീമിനെ നേരിടുന്ന വിരാട് കോഹ്ലിക്കും സംഘത്തിനും ഇംഗ്ലണ്ടിലെ പിച്ചുകള്‍ എപ്രകാരം പെരുമാറും എന്നതില്‍ ആശങ്കകള്‍ ഒന്നുമില്ല. ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടില്‍ എത്തിയ ശേഷം അവിടെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി വേഗം പരിശീലനം ആരംഭിക്കുവാനാണ് ടീം ഇന്ത്യയുടെ പദ്ധതി.