ആ മലയാളി താരം ടീം ഇന്ത്യയിലെത്താന്‍ ഒരു വര്‍ഷം കാത്തിരിക്കണം, വിചിത്ര വാദവുമായി മുന്‍ ചീഫ് സെലക്ടര്‍

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംകണ്ടെത്താന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം ദേവ്ദത്ത് പടിക്കല്‍ ഇനി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കാത്തിരിക്കണമെന്ന് മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. അഭ്യന്തര ക്രിക്കറ്റില്‍ ഇനിയും മികവ് തുടര്‍ന്നാലാണ് ദേവ്ദത്തിനെ പോലുളള താരത്തിന് ഇന്ത്യയിലേക്ക് വിളിയെത്തുകയുളളുവെന്നും പ്രസാദ് നിരീക്ഷിക്കുന്നു.

ദേവ്ദത്ത് പടിക്കല്‍ ടെസ്റ്റ് ടീമിലേക്ക് എത്താന്‍ ഇനിയും സമയമെടുക്കും. ഇന്ത്യയുടെ ഭാവി താരമാണ് ദേവ്ദത്ത്. അക്കാര്യത്തില്‍ ഒരു എതിരഭിപ്രായവും ഇല്ല. എന്നാല്‍ റെഡ് ബോള്‍ ക്രിക്കറ്റിലെത്താന്‍ ഒരു വര്‍ഷം കൂടി ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ദേവ്ദത്ത് മികവ് കാണിക്കേണ്ടതായി വരും, എംഎസ്‌കെ പ്രസാദ് പറഞ്ഞു.

എന്നാല്‍ എംഎസ്‌കെ പ്രസാദിന്റെ ഈ നിരീക്ഷണത്തെ തള്ളി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിവുണ്ടെങ്കില്‍ പിന്നെ ടീമിലേക്ക് പരിഗണിക്കുന്നതിന് കാത്തിരിക്കാന്‍ പറയുന്നതില്‍ എന്തര്‍ത്ഥമാണ് ഉളളത് എന്നാണ് ഇവര്‍ ചോദിക്കു്ന്നത്.

2020ലെ ഐപിഎല്‍ സീസണില്‍ ബാംഗ്ലൂരിന്റെ റണ്‍വേട്ടയില്‍ ഒന്നാമത് നിന്നത് ദേവ്ദത്താണ്. 15 കളിയില്‍ നിന്ന് നേടിയത് 473 റണ്‍സ്.

ഈ വര്‍ഷവും ദേവ്ദത്ത് മികവ് കാണിച്ചു. 6 കളിയില്‍ നിന്ന് നേടിയത് 195 റണ്‍സ്. ഒരു സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയില്‍ ദേവ്ദത്ത് മിന്നും ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 7 കളിയില്‍ നിന്ന് അടിച്ചെടുത്തത് 737 റണ്‍സ്.

ഇംww ]ഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ സ്റ്റാന്‍ഡ്‌ബൈ ലിസ്റ്റില്‍ എങ്കിലും ഉള്‍പ്പെടും എന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ അഭ്യുമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, അര്‍സ്വാന്‍ നാഗ്വാസ്വല്ല എന്നിവരാണ് സ്റ്റാന്‍ഡ്‌ബൈ ലിസ്റ്റില്‍ ഇടം നേടിയവര്‍.

You Might Also Like