യൂറോപ്യന്‍ വമ്പന്‍മാരുമായി ഏറ്റുമുട്ടാന്‍ ബംഗളൂരു എഫ്‌സി, അവിശ്വസനീയ അവസരം ലഭിച്ചത് ഇങ്ങനെ
സ്‌കോട്ടിഷ് വമ്പന്‍മാരായ എഫ്‌സി റേഞ്ചേഴ്‌സുമായി ഏറ്റുമുട്ടാനൊരുങ്ങി ഐഎസ്എല്‍ ക്ലബായ ബംഗളൂരു എഫ്‌സി. പ്രീസീസണ്‍ പോരാട്ടത്തിനായാണ് റേഞ്ചേഴ്‌സിനെ എതിരിടാന്‍ ബംഗളൂരു എഫ്‌സി ശ്രമിക്കുന്നത്. ബംഗളൂരു എഫ്‌സിയുടെ സോക്കര്‍ സ്‌കൂള്‍ മേധാവി ഗാരി ഗിബ്‌സന്‍ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തയതെന്ന് ബംഗളൂരു അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ബ്രിഡ്ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബംഗളുരു എഫ്‌സിയുമായി സഹകരിക്കുന്ന ക്ലബാണ് റേഞ്ചേഴ്‌സ്. രണ്ട് വര്‍ത്തേക്കാണ് റേഞ്ചേഴ്‌സുമായി ബംഗളൂരു കൈകോര്‍ത്തത്. ലിവര്‍പൂളിന്റെ ഇതിഹാസതാരം സ്റ്റീവന്‍ ജെറാര്‍ഡാണ് റേഞ്ചേഴ്‌സിന്റെ പരിശീലകന്‍. ഇന്ത്യന്‍ വനിതാ താരം ബാലാ ദേവി കളിക്കുന്ന ടീം കൂടിയാണ് റേഞ്ചേഴ്‌സ്.
റേഞ്ചേഴ്‌സുമായി ബന്ധപ്പെട്ടുള്ള പദ്ധതികളെക്കുറിച്ചുള്ള വിശദീകരണത്തിനിടെയാണ് ഇരുടീമുകളുടേയും ഫസ്റ്റ് ടീമുകള്‍ തമ്മിലൊരു സൗഹൃദമത്സരം നടന്നേക്കുമെന്ന് ഗിബ്‌സന്‍ സൂചിപ്പിച്ചത്. അതേസമയം ഇപ്പോള്‍ കോവിഡിന്റെ സാഹചര്യത്തില്‍ ഇത് ഇനി എന്ന് നടക്കുമെന്ന് വ്യക്തമല്ല.
റേഞ്ചേഴ്‌സിന്റെ അണ്ടര്‍ 18 ടീം ബംഗളുരവില്‍ പരിശീലനം നടത്തുമെന്നും ഗിബ്‌സന്‍ പറഞ്ഞു. ബംഗളുരുവില്‍ നിന്ന് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ സ്‌കോട്‌ലന്‍ഡില്‍ പരിശീലനത്തിനെത്തേണ്ടിയിരുന്നതാണെന്നും കോവിഡെനെത്തുടര്‍ന്ന് അത് മുടങ്ങിയെന്നും ഗിബ്‌സന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സെപ്റ്റംബറിലാണ് റേഞ്ചേഴ്‌സും ബംഗളുരുവുമായി കൂട്ടുകെട്ട് ആരംഭിച്ചത്. ഇന്ത്യന്‍ വനിതാ ടീം സൂപ്പര്‍ താരം ബാലാ ദേവിയെ റേഞ്ചേഴ്‌സ് വനിതാ ടീം ടീമിലെത്തിച്ചതും അടുത്തിടെയാണ്