കഴുകൻ കണ്ണുകളുമായി യൂറോപ്യൻ വമ്പന്മാർ, മെസിക്കു വേണ്ടി കൂറ്റൻ വാഗ്ദാനം

മെസി ബാഴ്സ വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ താരത്തെ റാഞ്ചാൻ മാഞ്ചസ്റ്റർ യുണൈറ്റഡും പിഎസ്ജിയും രംഗത്ത്. താരത്തിനു വേണ്ടി 120 ദശലക്ഷം യൂറോയും രണ്ടു താരങ്ങളെയും വിട്ടു നൽകാമെന്ന് യുണൈറ്റഡ് ഓഫർ ചെയ്തതായി അർജന്റീനിയൻ മാധ്യമമായ വാർസ്കി സ്പോർടാണു റിപ്പോർട്ടു ചെയ്യുന്നതത്.

യുണൈറ്റഡിന്റേതിനോടു കിടപിടിക്കുന്ന ഓഫർ തന്നെയാണ് പിഎസ്ജിയും താരത്തിനായി നൽകിയിട്ടുള്ളത്. ബാഴ്സ മാനേജ്മെൻറുമായും പരിശീലകനുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് മെസി ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

ബാഴ്സ വിടുന്നതിന്റെ ഭാഗമായി മെസി തന്റെ കരാർ ചർച്ചകൾ നിർത്തി വെച്ചുവെന്ന് സ്പാനിഷ് മാധ്യമം കദേന എസ്ഇആർ റിപ്പോർട്ടു ചെയ്തിരുന്നു. 2021 വരെ ബാഴ്സയുമായി കരാറുള്ള മെസിക്ക് ഈ സീസണു ശേഷം ക്ലബ് വിടാൻ തീരുമാനമെടുക്കാം എന്ന ഉടമ്പടി അതിലുണ്ട്.

ബാഴ്സ പരിശീലകൻ ക്വിക്കെ സെറ്റിയന്റെ ശൈലിയോട് വിയോജിപ്പ് മെസിക്കുണ്ട്. സെറ്റിയനു കീഴിൽ മെസിയും ബാഴ്സയും മോശം പ്രകടനമാണു കാഴ്ച്ച വെക്കുന്നത്. ബാഴ്സ നേതൃത്വത്തിന്റെ ട്രാൻസ്ഫർ പദ്ധതികളോടും മെസിക്ക് അതൃപ്തിയുണ്ട്.

You Might Also Like