ഈസ്റ്റ് ബംഗാളിനൊപ്പം മറ്റ് ചില ക്ലബുകളും പിന്നാലെയുണ്ട് , കൂറുമാറ്റത്തെ കുറിച്ച് സൂപ്പര്‍ താരം

Image 3
FootballISL

ഐഎസ്എല്‍ അടുത്ത സീസണില്‍ തന്നെ പറ്റിയുളള റൂമറുകള്‍ ശരിവെച്ച് മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം സികെ വിനീത്. ലയാള ടിവി കമന്റേറ്റര്‍ ഷൈജു ദാമോദരനുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് വിനീത് ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഈസ്റ്റ് ബംഗാള്‍ ഉള്‍പ്പെടെ പല ക്ലബ്ബുകളുമായും സംസാരിക്കുന്നുണ്ടെന്നാണ് നിലവില്‍ ജംഷഡ്പൂര്‍ എഫ്‌സി താരമായി വിനീത് പറയുന്നത്. ഈസ്റ്റ് ബംഗാള്‍ ഐഎസഎല്ലിലേക്ക് വരുന്നത് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണെന്നും വിനീത് സൂചിപ്പിച്ചു.

തന്റെ ഇഷ്ട ഫുട്‌ബോള്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് വിനീത് വെളിപ്പെടുത്തി ‘ വേള്‍ഡ് ഫുട്‌ബോളില്‍ ഏറ്റവും ഇഷ്ടം സ്റ്റീഫന്‍ ജര്‍റാര്‍ഡിനെയാണ്. ഇന്ത്യന്‍ ഫുട്‌ബോളില്‍ ഏറ്റവും ഇഷ്ടം വിജയേട്ടനെയാണ്. ‘

പിന്നീട് ഇഷ്ട പരിശീലകരെ കുറിച്ച് വിനീത് ഇങ്ങനെ പറഞ്ഞു ”എന്നെ കോച്ച് ചെയ്തിട്ടില്ലെങ്കിലും, ഈല്‌ക്കോയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പിന്നെ കോപ്പലാശാനെ വല്യ ഇഷ്ടമാണ്. അങ്ങനെ കൊറേ പേരുണ്ട്, പേരെടുത്തു പറയുക ബുദ്ധിമുട്ടായിരിക്കും’