രണ്ടാം പ്രീസീസണ്‍, ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി മത്സര ഫലം പുറത്ത്

മുംബൈ സിറ്റി എഫ്‌സിയ്‌ക്കെതിരായ രണ്ടാം പ്രീസീസണ്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ രഹിത സമനില. 80 മിനിറ്റ് നീണ്ടു നിന്ന് മത്സരത്തില്‍ ഇരുടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ മാത്രമാണ് ഇറങ്ങിയതെന്നാണ് ലഭിക്കുന്ന സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത പുറത്ത് വരേണ്ടതുണ്ട്. ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയും സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസും മത്സരം കാണാന്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു.

നേരത്തെ ആദ്യ പ്രീസീസണ്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ 2-0ത്തിന് തകര്‍ത്തിരുന്നു. മലയാളി താരം കെപി രാഹുല്‍ നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ചത്.

ഇനി നിലവില്‍ ബ്ലാസ്റ്റേഴ്‌സിന് മൂന്ന് പ്രീസീസണ്‍ മത്സരങ്ങളാണ് ബാക്കിയുളളത്. ജംഷഡ്പൂര്‍ എഫ്‌സി, ഒഡീഷ എഫ്‌സി, എടികെ മോഹന്‍ ബഗാന്‍ എന്നീ ടീമുകളുമായാണ് ബ്ലാസ്‌റ്റേഴ്‌സിന് ഏറ്റുമുട്ടാനുളളത്. നവംബര്‍ 14ന് ആണ് ജംഷഡ്പൂരുമായുളള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രേമികള്‍ കാത്തിരുന്ന ഏഴാം സീസണിന്റെ ഫിക്ചര്‍ പ്രഖ്യാപിച്ചു. ഉദ്ഘാടന മത്സരത്തില്‍ പതിവ് പോലെ ഐഎസ്എല്ലിലെ ഏറ്റവും ജനകീയ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങും. എടികെ മോഹന്‍ ബഗാനാണ് എതിരാളി. കഴിഞ്ഞ സീസണുകളിലും കേരള ബ്ലാസ്‌റ്റേഴ്‌സ് എടികെയേയാണ് നേരിട്ടത്.

നവംബര്‍ 20 നു ഗോവയിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് കിക്ക്ഓഫ്. മോഹന്‍ബഗാന്‍ എടികെയുമായി ലയിച്ചതിന് ശേഷമുള്ള ആദ്യ മത്സരമാണ് ഫറ്റോര്‍ഡയില്‍ അരങ്ങേറാന്‍ പോകുന്നത്.

You Might Also Like