വഴിപിരിയല്‍ വിശ്വസിക്കാനാകുന്നില്ല, അവസാന ശ്വാസം വരെ നിങ്ങളെ ഓര്‍ക്കും, ഓഗ്‌ബെച്ചെ

കേരള ബ്ലാസ്റ്റേഴ്‌സുമായി വഴിപിരിയുന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് നായകന്‍ ബര്‍ത്തലോമിയോ ഓഗ്ബെച്ചെ.ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന വളരെ അഭിമാനവും സന്തോഷവും നിറഞ്ഞ തന്റെ സമയം താന്‍ എപ്പോഴും ഓര്‍ക്കുമെന്നും ഓഗ്‌ബെചെ കൂട്ടിചേര്‍ത്തു.

‘ഈ വഴിപിരിയല്‍ അവിശ്വസനീയമാണ്, ഞാന്‍ ഈ മഹത്തായ ക്ലബ് വിടുകയാണ്. ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന വളരെ അഭിമാനവും സന്തോഷവും നിറഞ്ഞ എന്റെ സമയം ഞാന്‍ എപ്പോഴും ഓര്‍ക്കും. എന്റെ ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും മാനേജുമെന്റിനും എല്ലാ സ്റ്റാഫുകള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ സീസണില്‍ എല്ലായ്‌പ്പോഴും നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും സ്ഥിരമായ പിന്തുണയ്ക്കും ആരാധകരോട് ഞാന്‍ എത്ര നന്ദിയുള്ളവനാണെന്ന് വിവരിക്കാന്‍ വാക്കുകള്‍ കൊണ്ട് കഴിയില്ല. ഭാവിയില്‍ ക്ലബ്ബിന് ധാരാളം വിജയങ്ങള്‍ നേരുന്നു’, ക്ലബുമായി വഴിപിരിഞ്ഞുകൊണ്ട് ഓഗ്ബച്ചേ പറഞ്ഞു.

35 വയസുകാരനായ മുന്‍ നൈജീരിയന്‍ താരം ഐഎസ്എല്ലിന്റെ ആറാം സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയില്‍ എത്തിയത്. മുമ്പ് യൂറോപ്പിലുടനീളം നിരവധി ക്ലബുകള്‍ക്കായി കളിച്ച ഫോര്‍വേഡ് ഒഗ്ബെച്ചെ ക്ലബ്ബിന് നല്‍കിയ സേവനങ്ങള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൃതജ്ഞതയും, അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും അറിയിച്ചു.

‘അദ്ദേഹത്തെ പരിചയപ്പെട്ട ചുരുങ്ങിയ സമയത്തിനുള്ളില്‍, ക്ലബ്ബിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കും പ്രൊഫഷണലിസത്തിനും ബാര്‍ട്ടിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൊറോണ വൈറസ് മഹാമാരിയുടെ വെളിച്ചത്തില്‍ ഞങ്ങള്‍ ഒരു പുതുക്കിയ ഓഫര്‍ അദ്ദേഹത്തിന് നല്‍കി, പക്ഷേ അവസാനം ഞങ്ങള്‍ രണ്ടുപേരും വലിയ പരസ്പര ബഹുമാനത്തോടെ വഴിപിരിയുകയാണ്. അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങള്‍ക്ക് ഞാന്‍ നന്മ നേരുന്നു’, ഒഗ്ബെച്ചെയുടെ വഴിപിരിയലിനെകുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറയുന്നു

You Might Also Like