കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏഷ്യന്‍ സൈനിംഗ്, സൂചനകളിങ്ങനെ

ഏഷ്യന്‍ ക്വാട്ടയിലേക്ക് താരത്തെ തിരഞ്ഞ് ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. നാല് താരങ്ങളെയാണ് അവസാന പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് വീതം ഡിഫന്റര്‍മാരേയും സ്‌ട്രൈക്കര്‍മാരേയും ആണത്രെ ബ്ലാസ്റ്റേഴ്‌സ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതില്‍ ഒരു താരം ഓസ്‌ട്രേലിയയില്‍ നിന്നും രണ്ട് പേര്‍ വെസ്റ്റ് ഏഷ്യയില്‍ നിന്നുമാണ്. മറ്റൊരു താരം സെന്‍ട്രല്‍ ആഫ്രിക്കയില്‍ നിന്നുമാണ്. ഇതില്‍ ഏതെങ്കിലും ഒരു താരം ആകും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബൂട്ടുകെട്ടുക. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍ താരങ്ങളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മെര്‍ഗുളാനോ തയ്യാറായില്ല.

അതെസമയം ഇംഗ്ലീഷ് താരം ഗാരി ഹൂപ്പറും സിംബാബ് വെ പ്രതിരോധ താരം കോസ്റ്റ നമോനിസുവും ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു എന്നാണ് സൂചന. ഒരു വര്‍ഷത്തേക്കാണ് ഇരുവരും ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്‌.

ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന് ഒരു ഏഷ്യന്‍ താരം ഉള്‍പ്പെടെ മൂന്ന് വിദേശ താരങ്ങളേയാണ് ഇനി ടീമിലേക്ക് വേണ്ടത്. സ്പാനിഷ് താരം സെര്‍ജിയോ സിഡോചയെ നിലനിര്‍ത്തിയ ബ്ലാസ്‌റ്റേഴ്‌സ് അര്‍ജന്റീനന്‍ താരം ഫക്കുണ്ടോ പെരേരയേയും സ്പാനിഷ് താരം വിസെന്റെ ഗോമസിനേയും ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു.

You Might Also Like