ഇങ്ങനെ പന്തെറിഞ്ഞിരുന്നെങ്കില്‍ ടെസ്റ്റ് പരമ്പര ഇത്ര ഏകപക്ഷീയം ആകുമായിരുന്നില്ല

Image 3
Cricket

സംഗീത് ശേഖര്‍

ടോപ് ക്വാളിറ്റി പേസ് ബൗളിംഗ്. ഇംഗ്ലണ്ടിന്റെ വീക്കര്‍ സൈഡ് എന്ന് കരുതിയിരുന്നത് ബൗളിംഗ് ആണ്, ബട്ട് ഇന്ന് ഇംഗ്‌ളീഷ് ബൗളിംഗ് നിര ഒന്നാന്തരമായി പന്തെറിഞ്ഞു ഇന്ത്യയെ ഒതുക്കി അവരുടെ ബാറ്റിംഗ് നിരക്ക് കാര്യങ്ങള്‍ അനായാസമാക്കി കൊടുത്തു.

പിച്ച് എന്ന സാങ്കേതികതയെ തല്‍ക്കാലത്തേക്ക് മറന്നു കൊണ്ട് കണ്‍സിസ്റ്റന്റ് ആയി 145+ ക്‌ളോക്ക് ചെയ്യാന്‍ കഴിവുള്ള ആര്‍ച്ചര്‍, വുഡ്, വോക്ക്‌സ് എന്നിവരും സ്റ്റോക്‌സും ഒരു സ്പിന്നറും അടങ്ങിയ ഒരു ബൗളിംഗ് ആക്രമണമായിരുന്നു ഇന്ത്യക്ക് നേരെ അണ്‍ ലീഷ് ചെയ്തിരുന്നതെങ്കില്‍ ടെസ്റ്റ് പരമ്പര ഇത്ര ഏകപക്ഷീയമാകുമായിരുന്നില്ല.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

സന്ദീപ് ദാസ്

ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് ശ്രേയസ് അയ്യരാണ്.

വിക്കറ്റുകള്‍ മറ്റേയറ്റത്ത് കൊഴിഞ്ഞുകൊണ്ടിരുന്നു.

റണ്‍റേറ്റ് ആറിനുമുകളില്‍ പോവാന്‍ മടിച്ചുനിന്നിരുന്നു.

അപ്പോള്‍ പേസും സ്പിന്നും നന്നായി നേരിട്ട് ഡീസന്റ് സ്‌ട്രൈക്ക് റേറ്റില്‍ പടുത്തുയര്‍ത്തിയ ഇന്നിങ്‌സ്.

ഓര്‍ത്തഡോക്‌സ് ഡ്രൈവുകളും കട്ടുകളും ടി20യില്‍ കണ്ട ദിവസം…

അയ്യര്‍ ദ ഗ്രേറ്റ്!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍