മുന്നില്‍ നിന്ന് നയിച്ച് ക്യാപ്റ്റന്‍, ഇംഗ്ലണ്ടിനെ തകര്‍ത്ത് ടീം ഇന്ത്യ

Image 3
CricketTeam India

ഇന്ത്യയ്‌ക്കെതിരെ വനിതകളുടെ ഏകദിന പരമ്പര െൈവറ്റ് വാഷ് ചെയ്യാമെന്ന ഇംഗ്ലീഷ് മോഹം നടന്നില്ല. പരമ്പരയിലെ അവസാന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ മിതാലി രാജ് പുറത്താകാതെ അര്‍ധ സെഞ്ച്വറി നേടിയതാണ് നിര്‍ണ്ണായകമായത്. 86 പന്തില്‍ എട്ട് ഫോറടക്കം 75 റണ്‍സാണ് മിതാലി സ്വന്തമാക്കിയത്. ഓപ്പണര്‍ സ്മിതി മന്ദാന 49 റണ്‍സെടുത്ത് പുറത്ത്. അര്‍ധ സെഞ്ച്വറിയ്ക്ക് തൊട്ടരികെ എല്‍ബി വിക്കറ്റില്‍ കുടുങ്ങുകയായിരുന്നു മന്ദാന.

ഷഫാലി (19), റോഡ്കിഗസ് (4), ഹര്‍മന്ദ്പ്രീത് (16), ദീപ്തി (18), സ്‌നേഹ റാണ (24) എന്നിങ്ങനെയൊമ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഒരു റണ്‍സുമായി ഗോസ്വാമി മന്ദാനയ്ക്ക് കൂട്ടായി ക്രീസുണ്ടായിരുന്നു.

നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മ്മയുടെ മികച്ച ബൗളിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിനെ 219ല്‍ ഒതുക്കാന്‍ സഹായിച്ചത്. 10 ഓവറില്‍ 47 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ദീപ് തി സ്വന്തമാക്കിയത്. ഗോസ്വാമി, ശിഖ, പൂനം, റാണ, ഹര്‍പ്രീത് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇംഗ്ലണ്ടിനായി നാല്‍ സീവര്‍ (49), ഹീട്ടര്‍ (46), വിന്‍ഫീല്‍ഡ് ഹില്‍ (36) എന്നിവര്‍ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. മിതാലി രാജാണ് കളിയിലെ താരം. ഇംഗ്ലീഷ് താരം സോഫിയയെ പരമ്പരയിലെ താരവുമായി തിരഞ്ഞെടുത്തു.