അവനില്ലാത്തത് ഇംഗ്ലണ്ടിന്റെ മഹാഭാഗ്യം, തുറന്ന് പറഞ്ഞ് സൂപ്പര്‍ താരം

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിക്കാത്തത് ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് മുന്‍ ഇംഗ്ലീഷ് താരം മാര്‍ക്ക് ബുച്ചര്‍. ജഡേജയുടെ സാന്നിദ്ധ്യം സവിശേഷമായ എന്തോ ശക്തി ഇന്ത്യന്‍ ടീമിന് നല്‍കുന്നുണ്ടെന്നും ബുച്ചര്‍ അഭിപ്രായപ്പെട്ടു.

‘ജഡേജയുടെ അഭാവം ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു കാര്യമാണ് . ഇന്ത്യക്കൊപ്പം ഇപ്പോള്‍ ലോകോത്തര ബോളര്‍മാരുണ്ട്. എന്നാല്‍ ജഡേജയുടെ സാന്നിദ്ധ്യം സവിശേഷമായ എന്തോ ടീമിന് നല്‍കുന്നു.’ ബുച്ചര്‍ പറയുന്നു.

‘ഇന്ത്യന്‍ സാഹചര്യങ്ങള്‍ കടുത്ത വെല്ലുവിളി നിറഞ്ഞതാണ്. ഇന്ത്യന്‍ ബോളര്‍മാരുടെ വീഡിയോകള്‍ കണ്ട് നന്നായി ഹോംവര്‍ക്ക് ചെയ്യുക. ഏതെങ്കിലും ഒരു താരത്തെ മാത്രം ആശ്രയിച്ചായിരിക്കില്ല പരമ്പരയുടെ ജയം തീരുമാനിക്കപ്പെടുക. അശ്വിനെതിരേ മാത്രമാകില്ല ഇംഗ്ലണ്ട് താരങ്ങള്‍ തയ്യാറായിരിക്കുക. അതേ പോലെ തന്നെയാവും ഇന്ത്യന്‍ ടീമിന്റെയും പദ്ധതികള്‍ ‘ ബുച്ചര്‍ പറഞ്ഞു.

ക്രിക്കറ്റ് ലോകം വലിയ ആവേശത്തോടെയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി കാത്തിരിക്കുന്നത് .തുല്യ ശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പരമ്പരയില്‍ ഇരു ടീമും വലിയ തയ്യാറെടുപ്പുകളോടെയാണ് ഇറങ്ങുന്നത്. അതിനിടേയാണ് ഓസ്‌ട്രേലിയക്കെതിരെ പര്യടനത്തില്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേല്‍ക്കുന്നത്.

ചെന്നൈയില്‍ ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. ആദ്യ ടെസ്റ്റിന് മുന്നോടിയായി ചെന്നൈ എയര്‍പോര്‍ട്ടില്‍ ഇരു ടീമിലെയും അംഗങ്ങള്‍ ഇപ്പോള്‍ ക്വാറന്റീനിലാണ്. ഐപിഎല്ലിന് സമാനമായ ബയോ-ബബിള്‍ സൗകര്യമാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. പരമ്പരയില്‍ നാല് ടെസ്റ്റുകളാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിന്റെ ഫൈനലില്‍ സ്ഥാനമുറപ്പാക്കാന്‍ ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ് ഇംഗ്ലണ്ടിനെതിരായ നാട്ടില്‍ നടക്കുന്ന ഈ ടെസ്റ്റ് പരമ്പര.

You Might Also Like