ട്രെന്റ് ബ്രിഡ്ജില്‍ ഇംഗ്ലീഷ് വെടിക്കെട്ട്, പോപ്പിന് ഭാഗ്യ സെഞ്ച്വറി

Image 3
CricketTeam India

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 416 റണ്‍സിന് പുറത്ത്. ഓളി പോപ്പിന്റെ സെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് തരക്കേടില്ലാത്ത ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിലെത്തിയത്. മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്.

വെറും 4.2 ഓവറില്‍ ഇംഗ്ലണ്ട് 50 റണ്‍സ് പൂര്‍ത്തിയാക്കി. ഇതോടെ ടെസ്റ്റ് മത്സരത്തില്‍ ഒരു ടീം ഏറ്റവും വേഗത്തില്‍ 50 റണ്‍സിലെത്തിക്കുന്ന റെക്കോര്‍ഡ് ഇംഗ്ലണ്ട് സ്വന്തമാക്കി.

മത്സരത്തില്‍ ഒലി പോപ്പ് 167 പന്തില്‍ 15 ഫോറും ഒരു സിക്‌സും സഹിതം 121 റണ്‍സാണ് നേടിയത്. എന്നാല്‍ വെസ്റ്റിന്‍ഡീസ് ഫീല്‍ഡര്‍മാരുടെ മോശം പ്രകടനമാണ് ഓല്ലി പോപ്പിന് തുണയായത്. നാലിലധികം ക്യാച്ചുകളാണ് പോപ്പ് സെഞ്ച്വറി എത്തുന്നത് വരെ വിന്‍ഡീസ് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്.
.

ബെന്‍ ഡെക്കത്തും ബെന്‍ സ്റ്റോക്‌സും അര്‍ധ സെഞ്ച്വറി നേടി. 59 പന്തില്‍ 14 ഫോറടക്കം 71 റണ്‍സാണ് ബെന്‍ ഡെക്കത്ത് സ്വന്തമാക്കിയത്്. ബെന്‍ സ്‌റ്റോക്‌സ് ആകട്ടം 104 പന്തില്‍ എട്ട് ഫോറടക്കം 69 റണ്‍സും എടുത്തു.

ജാമി സ്‌കമിത്ത് 36ഉം ക്രിസ് വോക്‌സ് 37ഉം റണ്‍സ് നേടി. ജോ റൂട്ട് 14 റണ്‍സെടുത്തും പുറത്തായി. സാക് ക്രാവ്രി (0), ഗസ് അകിന്‍സണ്‍ (2) ശുഹൈബ് ബഷീര്‍ (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങല്‍. 13 റണ്‍സുമായി മാര്‍ക്ക് വുഡ് പുറത്താകാതെ നിന്നു.

വെസ്റ്റിന്‍ഡീസിനായി അല്‍സാരി ജോസഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയദേന്‍ സീല്‍സും കെവിന്‍ സിന്‍ക്ലയറും രണ്ട് വിക്കറ്റ് വീതവും ഷമാര്‍ ജോസഫ് ഒരു വിക്കറ്റും സ്വന്തമാക്കി.