അടിയന്മാരെ അറുത്തിട്ട് റാഷിദ്, ദുരന്തമേ നിന്റെ പേരോ വിന്‍ഡീസ്

Image 3
CricketWorldcup

ലോകകപ്പിലെ ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ ദുരന്തമായി വെസ്റ്റിന്‍ഡീസ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കേവലം 55 റണ്‍സിനാണ് മുന്‍ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് ഓള്‍ഔട്ടായത്. 2.2 ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആദില്‍ റാഷിദ് വിശ്വരൂപം പൂണ്ടപ്പോള്‍ വിന്‍ഡീസിന് മറുപടിയുണ്ടായിരുന്നില്ല.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനായി 13 പന്തില്‍ 13 റണ്‍സെടുത്ത ക്രിസ് ഗെയിലാണ് ടോപ് സ്‌കോറര്‍. വെസ്റ്റിന്‍ഡീസിനായി രണ്ടക്കം കടന്ന ഏക ബാറ്റ്‌സ്മാനും ഗെയിലാണ്.

സിമ്മണ്‍സ് (3), ലെവിസ് (6), ഹിറ്റ്‌മേയര്‍ (9), ബ്രാവോ (5), പൂറാന്‍ (1), കീറോണ്‍ പൊള്ളാര്‍ഡ് (6) റസ്സല്‍ (0), എംസികോയ് (0), രാംപാല്‍ (3) എന്നിങ്ങനെയാണ് മറ്റ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. ആറ് റണ്‍സുമായി അഖില്‍ ഹുസൈന്‍ പുറത്താകാതെ നിന്നു.

ആദിലിനെ കൂടാതെ മൊയീന്‍ അലിയും ടൈമല്‍ മില്‍സും രണ്ട് വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്‌സും ജോര്‍ദനും ഓരോ വിക്കറ്റ് വീഴ്ത്തി.