ശ്വാസമുട്ടിക്കുന്ന ഫീല്‍ഡിംഗ് സെറ്റിംഗും, ബൗളിംഗ് ചേയ്ഞ്ചും, എതിരാളികളെ അയാള്‍ ഇഞ്ചിഞ്ചായിട്ടാണ് കൊല്ലുന്നത്

മുഹമ്മദ് തന്‍സി

ഐപിഎല്ലിന്റെ ആദ്യ പകുതിയില്‍ ചിത്രത്തിലേ തന്നെ ഇല്ലാതിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് സീസണ്‍ അവസാനിക്കുമ്പോ റണ്ണേഴ്‌സ് അപ്പ് ആവുന്നുണ്ട്..

സമീപ കാലത്തെ മോശം പ്രകടനം കാരണം നോണ്‍ ബാറ്റിംഗ് ബാറ്റേര്‍സ് എന്ന് ഹെറ്റേഴ്‌സ് പരിഹാസ രൂപേണ വിളിക്കുന്ന 2 നായകന്മാര്‍ ഏറ്റുമുട്ടിയ ഫൈനലില്‍ വിജയം ധോണിക്കൊപ്പം നിന്നു…

മത്സരത്തിന് ശേഷം ധോണിയോട് ഹര്‍ഷാ ഭോഗ്ലെയുടെ ചോദ്യം വന്നു : കഴിഞ്ഞ വര്‍ഷത്തിലെ തകര്‍ച്ചയില്‍ നിന്നും എങ്ങനെയാണ് ഇവിടെ എത്തി നില്‍ക്കുന്നത്.

ധോണി :ചെന്നൈയെ കുറിച്ച് പറയുന്നതിന് മുന്‍പ് കൊല്‍ക്കത്തയെ കുറിച്ച് പറയാം.. ആദ്യത്തെ ഫേസിലെ അവസ്ഥയില്‍ നിന്നും അവര്‍ ഫൈനല്‍ വരെ എത്തിയത് വളരെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അങ്ങനെയൊരു സ്ഥിതിയില്‍ നിന്നും തിരിച്ചു വരാന്‍ വളരെ പാടാണ്. ഈ വര്‍ഷത്തെ കിരീടം ഏറ്റവും അര്‍ഹിച്ചിരുന്നതും അവരാണ്…

ധോണിയുടെ ഈ വാക്കുകളില്‍ എല്ലാം ഉണ്ടായിരുന്നു ഉണ്ടായിരുന്നു. ആദ്യം തകര്‍ന്നു പോയപ്പോ പരിഹസിച്ചവര്‍ പിന്നീട് ഉയിര്‍ത്തെഴുന്നേറ്റപ്പോ ക്യാപ്റ്റന്‍ മോര്‍ഗനെ അഭിനന്ദിച്ചോ എന്നതും സംശയമാണ്….

ഐപിഎല്ലിലെ മോശം ബാറ്റിംഗ് പ്രകടനം കാരണം ഇംഗ്ലണ്ടിന്റെ വേള്‍ഡ്കപ്പ് ടീമില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞ് തരാന്‍ താന്‍ തയ്യാറാണെന്ന് മോര്‍ഗന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു… അന്ന് ഒരു കാര്യം കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുപോലുള്ള അവസ്ഥകളെയൊക്കെ തരണം ചെയ്ത് തന്നെയാണ് ഇവിടം വരെയെത്തിയിട്ടുള്ളത്.. അല്ലെങ്കില്‍ ഇന്നീ കാണുന്ന മോര്‍ഗന്‍ ഉണ്ടാവുമായിരുന്നില്ല…

പക്ഷേ എന്റെ ക്യാപ്റ്റന്‍സി മികവ് ഇപ്പോഴും കൈവിട്ടിട്ടില്ല എന്നും ഇംഗ്ലണ്ടിന്റെ ആദ്യ വേള്‍ഡ്കപ്പ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്ത് പറയുന്നുണ്ട്…

അതേ എവിടെയും പോയിട്ടില്ല ആ ക്യാപ്റ്റന്‍സി എന്നതിന്റെ തെളിവായിരുന്നു ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്..

ഡിഫന്‍ഡിംഗ് ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ ശ്വാസം മുട്ടിച്ച ഫീല്‍ഡ് സെറ്റിംഗ് കൊണ്ടും ബൗളിങ് ചേഞ്ച് കൊണ്ടും മോര്‍ഗന്‍ വരിഞ്ഞ് മുറുക്കിയപ്പോള്‍ വെറും 55 റണ്‍സിലൊതുങ്ങുകയാണ് വമ്പനടിക്ക് പേരു കേട്ട വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് നിര…

മോര്‍ഗന്റെ നേതൃത്വത്തിലുള്ള ഈ ഇംഗ്ലീഷ് പടക്ക് കഴിഞ്ഞ ടി20 വേള്‍ഡ്കപ്പ് ഫൈനലിലെ നഷ്ടം നികത്താന്‍ ഇക്കുറി സാധിക്കട്ടെ…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like