മോര്‍ഗണ്‍ തീ തുപ്പിയപ്പോള്‍ ഹഫീസിന്റെ വെടിക്കെട്ട് പാഴായി, ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

പാകിസ്ഥാനെതിരെ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് പാകിസ്ഥാനെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും ഇംഗ്ലണ്ടിനായി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഞ്ച് പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ വെറും നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് 195 റണ്‍സ് എടുത്തത്.

പാകിസ്ഥാനായി നായകന്‍ ബാവര്‍ അസമും മുഹമ്മദ് ഹഫീസും അര്‍ധ സെഞ്ച്വറി നേടി. ബാബര്‍ അസം 44 പന്തില്‍ ഏഴ് ഫോര്‍ സഹിതം 56 റണ്‍സെടുത്തപ്പോള്‍ ഹഫീസ് വെറും 36 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 69 റണ്‍സുമാണ് അടിച്ച് കൂട്ടിയത്. ഫഖര്‍ സമാന്‍ 36ഉം ഷുഹൈബ് മാലിക്ക് 14ലും റണ്‍സെടുത്ത് പുറത്തായി. എട്ട് റണ്‍സുമായി ഇഫ്തിഖാര്‍ അഹമ്മദ് പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി ആദില്‍ റാഷിദ് രണ്ടും ജോര്‍ദാനും കുറാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് പാകിസ്ഥാന്‍ നിര്‍ത്തിയേടത്ത് നിന്നുമാണ് തുടങ്ങിയത്. ഇംഗ്ലണ്ടിനായി മലാനും ഇയാന്‍ മോര്‍ഗണും അര്‍ധ സെഞ്ച്വറി. മലാന്‍ 36 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം പറത്താകാതെ 54 റണ്‍സെടുത്തപ്പോള്‍ നായകന്‍ മോര്‍ഗണ്‍ 33 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 66 റണ്‍സെടുത്ത് പുറത്തായി. ബ്രയ്‌സ്‌ത്രോ 24 പന്തില്‍ നാല്‌ഫോറും രണ്ട് സിക്‌സും സഹിതം 44 റണ്‍സെടുത്തു.

പാകിസ്ഥാനായി നാലോറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാദാബ് ഖാന്റെ പ്രകടനം പാഴായി. ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീഴ്ത്തി.

You Might Also Like