ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വിക്കറ്റ്, വിക്കറ്റ് വരള്‍ച്ചക്ക് അറുതി വരുത്തി ബ്രോഡ്

Image 3
CricketCricket News

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ നീണ്ട വിക്കറ്റ് വരള്‍ച്ചയ്ക്കു ഒടുവില്‍ അറുതി വരുത്തി ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. നീണ്ട 81 ഓവറുകള്‍ക്കു ശേഷം ടെസ്റ്റില്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച പേസര്‍മാില്‍ ഒരാള്‍. ഇതോടെ ഒന്നര വര്‍ഷത്തോളം നീണ്ട വിക്കറ്റ് വരള്‍ച്ചയ്ക്കാണ് ബ്രോഡ് അറുതി വരുത്തിയത്.

ന്യൂസിലാന്‍ഡിനെതിരേ ലോര്‍ഡ്സില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ അഞ്ചാംദിനം ടോം ലാതമിനെയാണ് ബ്രോഡ് വിക്കറ്റിന് മുന്നില്‍ കുരുക്കിയത്. 2020 ജനുവരിയില്‍ ശ്രീലങ്കയില്‍ നടന്ന ടെസ്റ്റില്‍ ആഞ്ചലോ മാത്യൂസിനെ പുറത്താക്കിയ ശേഷം ഒരു വിക്കറ്റ് പോലുമില്ലാതെ വലയുകയായിരുന്നു ബ്രോഡ്.

ഇന്ത്യയില്‍ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ ബ്രോഡ് പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ചെന്നൈ, അഹമ്മദാബാദ് എന്നീവിടങ്ങളില്‍ നടന്ന ടെസ്റ്റുകളിലായിരുന്നു പേസര്‍ കളിച്ചത്. ഇന്ത്യക്കെതിരേ രണ്ടു ടെസ്റ്റുകളിലായി 26 ഓവറുകള്‍ ബ്രോഡ് എറിഞ്ഞിരുന്നു. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ 27 ഓവറുകള്‍ ബൗള്‍ ചെയ്തിട്ടും ബ്രോഡിന് ഒരു വിക്കറ്റ് പോലും ലഭിച്ചില്ല.

36 റണ്‍സാണ് ലാതം സ്വന്തമാക്കിയത്. ഡിആര്‍എസ് വെല്ലുവിളി അതിജീവിച്ചാണ് ലാതമിന്റെ വിക്കറ്റ് ബ്രോഡ് പോക്കറ്റിലാക്കിയത്. ഇടംകൈയന്‍ ബാറ്റ്സ്മാനായ ലാതമിനെതിരേ ചില ബോളുകള്‍ പിച്ച് ചെയ്ത് പുറത്തേക്കു പോയപ്പോള്‍ ഒരു ബോളുകള്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അകത്തേക്കു കയറുകയായിരുന്നു. ഇതോടെ ലാതമിന്റെ കണക്കുകൂട്ടലുകളും ടൈമിങും പിഴച്ചപ്പോള്‍ ബോള്‍ കൃത്യമായി പാഡില്‍ പതിച്ചു. അംപയര്‍ എല്‍ബിഡബ്ല്യു വിളിച്ചെങ്കിലും ലാതം ഡിആര്‍എസിന്റെ സഹായം തേടി. എന്നാല്‍ ഫീല്‍ഡ് അംപയറുടെ തീരുമാനം തേര്‍ഡ് അംപയര്‍ ശരിവയ്ക്കുകയായിരുന്നു.

അതെസമയം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീ്ങ്ങുകയാണ്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം മുന്‍ നിര്‍ത്തി ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം മൂന്നാം സെഷനില്‍ രണ്ടിന് 64 റണ്‍സ് എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് 378 റണ്‍സും ഇംഗ്ലണ്ടും 275 റണ്‍സുമാണ് സ്വന്തമാക്കിയത്. മഴമൂലം ധാരാളം ഓവറുകള്‍ നഷ്ടപ്പെട്ട മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറിന് 169 റണ്‍സെടുത്ത് ന്യൂസിലന്‍ഡ് ഡിക്ലയര്‍ ചെ്യ്യുകയായിരുന്നു.