അടി കൊടുക്കാന്‍ മാത്രമുളളതല്ല, കൊള്ളാന്‍ കൂടിയുളളതാണ്, ഇന്ത്യ തിരിച്ചറിയേണ്ട സത്യങ്ങള്‍

നൗകുല്‍ എസ് ഹരി

‘അടി എന്ന് പറയുന്നത് കൊടുക്കാന്‍ മാത്രമുള്ളതല്ല ഇടക്ക് കൊള്ളാനും കൂടി ഉള്ളതാണ്’

കഴിഞ്ഞ സൗത്താഫ്രികയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഇന്ത്യ ആസ്വദിച്ചിരുന്ന ഒന്നാണ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുക,500-600 റണ്‍സ് സ്‌കോര്‍ ചെയുക,ഇന്നിങ്‌സിനു കളികള്‍ ജയിക്കുക…

4,5 ദിവസങ്ങളില്‍ കുത്തിത്തിരിയുന്ന ഫ്‌ലാറ്റ് വിക്കറ്റുകള്‍ ഉണ്ടാകുമ്പോള്‍ ടോസ് എത്ര ഇമ്പോര്ടന്റ്‌റ് ആണെന്നുള്ളത് തിരിച്ചറിയണം, അന്ന് ഇന്ത്യയുടെ ഡോമിനേഷന്‍ ആസ്വദിച്ചവര്‍ ഇന്ന് ഇംഗ്ലണ്ട് വഴി അത് തിരിച്ചു കിട്ടുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നു, പിച്ച് ഫ്‌ലാറ്റ് ആണെന്ന് കംപ്ലയിന്റ് പറയുന്നു…

മുകളില്‍ പറഞ്ഞത് ഒന്നുകൂടി മനസിലിരുത്തുക അടി തിരിച്ചു കിട്ടും, കിട്ടിയത് ശക്തമായി തിരിച്ചു കൊടുക്കാന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര പ്രാപ്തരാണ്,അതിനു കഴിയുമെന്ന് മാത്രം പ്രതീക്ഷിക്കുക…

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like