അവനെ കൈകാര്യം ചെയ്ത വിധമോര്‍ത്ത് ഇംഗ്ലണ്ട് ലജ്ജിക്കട്ടെ, തുറന്നടിച്ച് ഇംഗ്ലണ്ട് നായകന്‍

ഇംഗ്ലീഷ് സൂപ്പര്‍ താരം ജോണി ബെയര്‍സ്റ്റോയുടെ ടെസ്റ്റ് കരിയര്‍ കൈകാര്യം ചെയ്ത വിധമോര്‍ത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മാനേജ്മെന്റ് ലജ്ജിക്കണമെന്ന് മുന്‍ നായകന്‍ ജെഫ്രി ബോയ്കോട്ട്. ജോസ് ബട്ട്ലര്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ പകരം വിക്കറ്റിന് പിന്നില്‍ ബെയര്‍സ്റ്റോയെ കൊണ്ടുവരാതെ ബെന്‍ ഫോക്സിനെ ടീമിലെടുത്തതാണ് ബോയ്ക്കോട്ടിനെ ഇത്തരമൊരു പ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ചത്.

ബെയര്‍സ്റ്റോയെ ബട്ട്ലറിന് പകരക്കാരനായി തെരഞ്ഞെടുക്കാത്തത് മോശമാണ്. ഇംഗ്ലണ്ട് ചീഫ് സെലക്ടറായ എഡ് സ്മിത്തിന് ഫോക്ക്സ് ടീമിലെത്തണം എന്നാണ്. ബെയര്‍സ്റ്റോയെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി കാണരുത് എന്നാണ് എഡ് സ്മിത്തിന് എന്നും ബോയ്കോട്ട് ആരോപിക്കുന്നു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ തന്റെ പിതാവിനെ പിന്തുടരണം എന്നാണ് ആഗ്രഹം എന്ന് ബെയര്‍സ്റ്റോ പലവട്ടം പറഞ്ഞിട്ടുണ്ട്. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ഒതുങ്ങാന്‍ ആഗ്രഹമില്ലെന്ന് ബെയര്‍സ്റ്റോ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് ബെയര്‍സ്റ്റോയോട് സ്മിത്ത് ഇപ്പോള്‍ ചെയ്യുന്നത് നീതിയാണ് എന്ന് കരുതുന്നില്ല.

ശ്രീലങ്കയ്ക്ക് എതിരായ രണ്ട് ടെസ്റ്റിലും സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായാണ് ബെയര്‍സ്റ്റോ കളിച്ചത്. അവര്‍ക്ക് തോന്നുമ്പോള്‍ ബെയര്‍സ്റ്റോയെ ടീമിലെടുക്കുകയും ഒഴിവാക്കാനുമാവില്ല. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ ബെയര്‍സ്റ്റോയെ നിര്‍ബന്ധിച്ച് വിശ്രമം എടുപ്പിച്ചതാണെന്ന് തോന്നുന്നു.

ഐപിഎല്ലില്‍ രണ്ട് വര്‍ഷമായി കളിക്കുന്ന ബെയര്‍സ്റ്റോയ്ക്ക് ഇവിടുത്തെ ട്രാക്കുകളെ കുറിച്ച് വ്യക്തതയുണ്ട്. ഓരോ പൊസിഷന് വേണ്ടിയും മത്സരബുദ്ധി ഇംഗ്ലണ്ട് കൊണ്ടുവരുന്നത് നല്ലതാവും. ബെയര്‍സ്റ്റോ ടീമിലേക്ക് എത്തി മികവ് കാണിച്ചാല്‍, ടീമില്‍ തുടരാന്‍ താനും മികവ് കാണിക്കേണ്ടതുണ്ട് എന്ന് ബട്ട്ലര്‍ തിരിച്ചറിയും, ബോയ്കോട്ട് പറഞ്ഞു.

You Might Also Like