ഇംഗ്ലണ്ടിന് ശിക്ഷ വിധിച്ച് ഐസിസി, തോല്‍വിയ്ക്ക് പിന്നാലെ മോര്‍ഗനും കൂട്ടര്‍ക്കും തിരിച്ചടി

Image 3
CricketTeam India

ഇന്ത്യക്കെതിരായ നാലാം ടി20യിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇംഗ്ലണ്ട് ടീമിനു പിഴ. മാച്ച ഫീസിന്റെ 20 ശതമാനം ആണ് മാച്ച് റഫറിയായ ജവഗല്‍ ശ്രീനാഥ് ആണ് പിഴ വിധിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ എറിഞ്ഞ് തീര്‍ക്കാത്തതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. മത്സരത്തില്‍ ഇംഗ്ലണ്ടിനെ 8 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിലാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 185 റണ്‍സ് നേടിയ ഇന്ത്യക്ക് മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 8 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

57 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍ ആയപ്പോള്‍ ശ്രേയാസ് അയ്യര്‍ (37), ഋഷഭ് പന്ത് (3) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ 4 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ 46 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. ജേസന്‍ റോയും (40) ഇംഗ്ലണ്ടിനായി തിളങ്ങി. ഇന്ത്യക്കായി ശര്‍ദ്ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹര്‍ദ്ദിക് പാണ്ഡ്യ, രാഹുല്‍ ചഹാര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം ഉണ്ട്.

നാളെയാണ് പരമ്പരയിലെ അവസാന മത്സരം. നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരു ടീമുകളും രണ്ട് മത്സരം വീതം ജയിച്ച് പരമ്പര സമനിലയില്‍ ആക്കിയിരിക്കുകയാണ്.