മെയീന്‍ അലി ഐഎസില്‍ ചേര്‍ന്നേനേയെന്ന് തസ്ലീമ നസ്‌റിന്‍, പൊട്ടിത്തെറിച്ച് ഇംഗ്ലീഷ് താരങ്ങള്‍

Image 3
CricketCricket News

ഇംഗ്ലണ്ടിന്റെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം മൊയീന്‍ അലിക്കെതിരെ വംശീയ അധിക്ഷേപവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. ക്രിക്കറ്റ് കളിച്ചില്ലെങ്കില്‍ മൊയീന്‍ അലി ഐസിസില്‍ ചേര്‍ന്നേനെ എന്നായിരുന്നു വിവാദ എഴുത്തുകാരിയുടെ ട്വീറ്റ്.

ഇതോടെ തസ്ലീമ നസ്‌റിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മൊയീന്‍ അലിയുടെ സഹതാരങ്ങളായ ഇംഗ്ലീഷ് കളിക്കാര്‍.

ഇംഗ്ലണ്ട് താരങ്ങളായ സാഖിബ് മഹ്മൂദ്, ജോഫ്ര ആര്‍ച്ചര്‍, സാം ബില്ലിങ്‌സ്, മുന്‍ താരം റിയാന്‍ സൈഡ്‌ബോട്ടം തുടങ്ങിയവരാണ് തസ്ലീമയ്‌ക്കെതിരെ രംഗത്തെത്തിയത്. വിവാദ പരാമര്‍ശത്തില്‍ തസ്ലീമക്കെതിരെ കനത്ത വിമര്‍ശനമാണ് ഉയരുന്നത്.

നിലവില്‍ ഐപിഎലിനായി തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമാണ് മൊയീന്‍ അലി. ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

ചെന്നൈയോടൊപ്പം, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനല്‍.