മെഗ്രാത്തിന്റെ ഇരയായിരുന്നു അയാള്‍, 20 തവണയാണ് ഡക്കായത്, നായകന്റെ വലിയ വീഴ്ച്ചയായിരുന്നു അത്

Image 3
Cricket

ഷമീല്‍ സ്വലാഹ്

വളരെ ചെറുപ്പത്തില്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്ന് വന്നതിന് ശേഷം തൊണ്ണൂറുകളിലെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലീഷ് ബാറ്റിങ്ങിലെ ഒരു കരുത്തുറ്റ ഡിഫന്‍സീവ് ഓപ്പണിങ്ങ് ബാറ്റ്‌സ്മാനൊക്കെയായിരുന്നു മൈക് അതര്‍ട്ടന്‍.

ഗ്രഹാം ഗൂച്ചിന് ശേഷം ഇംഗ്ലീഷ് നിരയെ പിന്നീട് നയിച്ചതും അയാളായിരുന്നു…. 25- മത്തെ വയസ്സില്‍ തന്നെ ഇംഗ്ലീഷ് ടീമിന്റെ നായകനായി, 54 മത്സരങ്ങളില്‍ നയിച്ച റെക്കോര്‍ഡും സ്വന്തം പേരില്‍ ചേര്‍ത്തിരുന്നു…

ആഷസ് പരമ്പരകളില്‍ ഓസ്‌ട്രേലിയക്കെതിരെ കാര്യമായ ബാറ്റിങ്ങ് നേട്ടങ്ങളൊന്നും ഇല്ലങ്കിലും, മറ്റു ചില ടീമുകള്‍ക്കെതിരെ അവിസ്മരണീയ ചില ഇന്നിങ്‌സുകളും അതര്‍ട്ടന്റെ ബാറ്റില്‍ നിന്നും ഉണ്ടായിട്ടുമുണ്ട്. ഇംഗ്ലണ്ടിനായി മൊത്തം 115 ഓളം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനും കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ 1996 ലോകകപ്പിലടക്കം 43 ഏകദിന മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ നായകനായെങ്കിലും, 8 വര്‍ഷത്തെ ഏകദിന കരിയറില്‍ ആകെ 54 ഏകദിന മത്സങ്ങള്‍ മാത്രമായിരുന്നു അതര്‍ട്ടന് ഇംഗ്ലണ്ടിന് വേണ്ടി കളിക്കാനുളള അവസരം കിട്ടിയത്. 1998ഓട് കൂടി ഏകദിന ടീമില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇതിനിടയില്‍ 35ന് മുകളില്‍ അക്കാലത്തെ സംബന്ധിച്ച് തരക്കേടില്ലാത്ത റണ്‍ ശരാശരിയും ഉണ്ടായിരുന്നെങ്കിലും സ്‌ട്രൈക്ക് റേറ്റിലെ പരിമിതി തിരിച്ചടിയുമായി…

പുറത്താക്കപ്പെടുമ്പോള്‍ അതര്‍ട്ടന്റെ അവസാന 5 ഏകദിന സ്‌കോറുകള്‍ ഇപ്രകാരവുമായിരുന്നു., 43, 4, 113*, 1, 64.
അതര്‍ട്ടനെ കുറിച്ചുള്ള മറ്റ് പ്രധാന സവിശേഷതകള്‍ എന്തന്നാല്‍… അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ബൗളര്‍ ഒരു ബാറ്റ്‌സ്മാനെ കൂടുതല്‍ തവണ പുറത്താക്കിയിട്ടുണ്ടേല്‍ അത് അതര്‍ട്ടനെ ഗ്ലൈന്‍ മെഗ്രാത്ത് പുറത്താക്കിയതാണ്. 19 തവണ !

17 തവണ വീതം വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളിങ്ങ് ഡ്യുവലുകളായ ആംബ്രോസും, വാല്‍ഷും ചേര്‍ന്ന് പുറത്താക്കിയിട്ടുമുണ്ട്. ഷെയിന്‍ വോണ്‍ ആണെങ്കില്‍ 10 തവണയും! കൂടാതെ 20 തവണ ഡക്കുമായി….

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍