ലങ്കയോടുളള മത്സരം വേഗം തീര്‍ത്തിട്ട് യൂറോ കപ്പ് കാണാന്‍ ഓടുന്ന ഇംഗ്ലണ്ട് താരങ്ങള്‍, വൈറല്‍ വീഡിയോ
യൂറോകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് ജര്‍മ്മനിയെ നേരിടുമ്പോള്‍ ശ്രീലങ്കയ്‌ക്കെതിരെ ക്രിക്കറ്റ് കളിയ്ക്കുകയായിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ഇതോടെ നില്‍കകള്ളിയില്ലാതെ ശ്രീലങ്കയുമായുള്ള മത്സരം വേഗം തീര്‍ത്ത? ഇംഗ്ലീഷ് താരങ്ങള്‍ ടെലിവിഷന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
ഇംഗ്ലണ്ട് ഗോളടിച്ചപ്പോള്‍ താരങ്ങള്‍ തുള്ളിച്ചാടുന്ന വിഡിയോയും ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
GET IN @England!!! 🦁🦁🦁 #Euro2020 #ItsComingHome pic.twitter.com/ZFbRuhizvy
— England Cricket (@englandcricket) June 29, 2021
ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയെ 42.3 ഓവറില്‍ 185 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട് 34.5 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 21 പന്തില്‍ 43 റണ്‍സെടുത്ത ജോണി ബാരിസ്‌റ്റോ ട്വന്റി 20 മൂഡിലാണ്? അടിച്ചുതുടങ്ങിയത്. തുടര്‍ന്ന് ഏതാനും വിക്കറ്റുകള്‍ വേഗത്തില്‍ നഷ്?ടമായെങ്കിലും 79 റണ്‍സെടുത്ത ജോ റൂട്ടും 28 റണ്‍സെടുത്ത മുഈന്‍ അലിയും വിജയം ഉറപ്പിക്കുകയായിരുന്നു.
മുമ്പ് ഫുട്ബാള്‍ ലോകകപ്പ് നടക്കു?േമ്പാഴും സമാന സംഭവം ഉണ്ടായിരുന്നു. ഇന്ത്യക്കെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് ലോകകപ്പില്‍ കൊളം ബിയക്കെതിരെ തങ്ങളുടെ ടീം ഷൂട്ടൗട്ടില്‍ വിജയിക്കുന്നത് കണ്ട് ആഹ്ലാദിക്കുകയായിരുന്നു.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ലോകകപ്പ് സ്വന്തമാക്കുേമ്പാഴും ആഷസ് വിജയിക്കുമ്പോഴും കൈയ്യടിക്കാന്‍ ഫുട്ബാള്‍ താരങ്ങളും എത്താറുണ്ട്.