പാകിസ്ഥാന്‍ ഭയന്നത് സംഭവിച്ചു, ഐപിഎല്ലിന് കോളടിച്ചു

പാകിസ്ഥാന്‍ ഭയന്നത് തന്നെ സംഭവിച്ചു. സുരക്ഷ കാരണത്താല്‍ അടുത്ത മാസം നടക്കേണ്ടിയിരിക്കുന്ന പരമ്പര ഇംഗ്ലണ്ട് പരുഷ-വനിത ക്രിക്കറ്റ് ടീമുകളും പിന്മാറി. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്.

കഴിഞ്ഞ ആഴ്ച്ച സുരക്ഷ കാരണത്താല്‍ ടോസിന് തൊട്ട് മുമ്പ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെയും തീരുമാനം.

പരമ്പര റദ്ദാക്കാനുളള ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം നിരാശാജനകമാമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് റമീസ് രാജ പ്രകടികരിച്ചു. ഈ പ്രതിസന്ധി പാക് ക്രിക്കറ്റ് അതിജീവിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

2005ലാണ് അവസാനമായി പാകിസ്ഥാനില്‍ ഇംഗ്ലണ്ട് പരമ്പര കളിച്ചത്. മൂന്ന് ഏകദിനവും രണ്ട് ടി20യുമാണ് അടുത്തമാസം നടക്കേണ്ടിയിരുന്ന പരമ്പരയില്‍ ഉണ്ടായിരുന്നത്.

ഇതോടെ കഠിന പരിശ്രമത്തിന് ശേഷം പാകിസ്ഥാനിലേക്ക് ക്രിക്കറ്റ് തിരികെ എത്തിച്ച പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിയാണ് വൃഥാവിലയിരിക്കുന്നത്. കഴിഞ്ഞ ദിവസം സുരക്ഷ കാരണം ചൂണ്ടികാട്ടിയാണ് മത്സരത്തിന് തൊട്ട് മുമ്പ് ന്യൂസിലന്‍ഡ് പരമ്പരയില്‍ന നിന്നും പിന്മാറിയത്.

18 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ന്യൂസിലന്‍ഡ് ടീം പാകിസ്ഥാന്‍ പര്യടനത്തിന് എത്തിയത്. മൂന്ന് വീതം മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന, ടി20 പരമ്പരയാണ് പാകിസ്ഥാനില്‍ കിവീസിന് കളിക്കാന്‍ ഉണ്ടായിരുന്നത്. പാക് പ്രധാനമന്ത്രി ജമ്രാഖാന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്തയെ വ്യക്തിപരമായി തന്നെ സംസാരിച്ച് പരമ്പര പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും അത് കിവീസ് തള്ളുകയായിരുന്നു.

അതേ സമയം ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനം റദ്ദാക്കുന്നത് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുഗ്രഹമാകും. പാക് പര്യടനം സംഭവിക്കുകയാണെങ്കില്‍ ഐപിഎല്‍ കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ടൂര്‍ണമെന്റിന്റെ പ്ലേ ഓഫ് ഘട്ടത്തിന് മുന്‍പേ ഐപിഎല്‍ മതിയാക്കി പാകിസ്ഥാന്‍ പര്യടനത്തിനായി തിരിക്കേണ്ടി വന്നേനെ. എന്നാല്‍ പരമ്പര റദ്ദാക്കപ്പെട്ടതോടെ ഐപിഎല്ലില്‍ ഇംഗ്ലണ്ട് താരങ്ങള്‍ പൂര്‍ണമായും ലഭ്യമാകും. .

 

You Might Also Like