വന്‍ തോക്കുകള്‍ ഇല്ല, പാകിസ്ഥാനെ തകര്‍ക്കാനുളള ഇംഗ്ലണ്ട് ടീം റെഡി

Image 3
CricketCricket News

പാകിസ്താനെതിരായ ഏകദിന പരമ്പരയ്ക്കുളള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ സീരിസിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്റ്റോക്‌സും ബട്ട്‌ലറും ആര്‍ച്ചറും പാക് സീരില്‍ ഉണ്ടാവില്ല. സ്റ്റോക്‌സും ബട്ട്‌ലറും പരിക്കില്‍ നിന്നും മുക്തരായിട്ടില്ല. ആര്‍ച്ചറാകട്ടെ പരിക്കില്‍ നിന്ന് മുക്തമായെങ്കിലും പരിശീലനം തുടങ്ങിയിട്ടുളളു. ഓഗസ്റ്റില്‍ നടക്കുന്ന ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയിലാകും ആര്‍ച്ചര്‍ ടീമിലേക്ക് തിരിച്ച് വരുക.

ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് ഡേവിഡ് മലന്‍ പുറത്തായതിനുശേഷം ടീമില്‍ എത്തിയ ടോം ബാന്റണ്‍ സ്ഥാനം നിലനിര്‍ത്തി. ജൂലൈയില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യുമാണ് പാക്കിസ്ഥാനുമായി ഇംഗ്ലണ്ട് കളിക്കുക. ജൂലൈ 8,10,13 തീയ്യതികളിലാണ് മത്സരങ്ങള്‍. ടി20 സ്‌ക്വാഡ് പിന്നീട് പ്രഖ്യാപിക്കും.

ടീം ഇംഗ്ലണ്ട്:

ഇയോണ്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, ജേസണ്‍ റോയ്, ജോ റൂട്ട്, സാം ബില്ലിംഗ്‌സ്, മൊയിന്‍ അലി, സാം കുറാന്‍, ഡേവിഡ് വില്ലി, ടോം കുറാന്‍, ആദില്‍ റാഷിദ്, മാര്‍ക്ക് വുഡ്, ലിയാം ലിവിംഗ്സ്റ്റണ്‍, ക്രിസ് വോക്‌സ്, ലിയാം ഡോസണ്‍, ജോര്‍ജ്ജ് ഗാര്‍ട്ടന്‍, ടോം ബാന്റണ്‍.