ആരും കൊതിച്ച് പോകും, ബംഗളൂരുവിന്റെ പുതിയ ഹോം കിറ്റ് പുറത്ത്

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കരുത്തരായ ബംഗളൂരു എഫ്‌സി പുതിയ സീസണിലേക്കുളള ഹോം ജഴ്‌സി പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ചെന്നൈ തങ്ങളുടെ ഹോം ജഴ്‌സി പുറത്ത് വിട്ടത്.

സ്ഥിരം നീല നിറത്തില്‍ തന്നെയുളള അതിമനോഹരമായ ജഴസിയാണ് ബംഗളൂരു പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ അന്താരാഷ്്ട്ര ബ്രാന്‍ഡ് ആയ പ്യൂമ തന്നെയാണ് ജഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജഴ്സി ഇനി മുതല്‍ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാകും.

കഴിഞ്ഞ ദിവസമാണ് ബംഗളൂരു എഫ്‌സിയുമായി പ്യൂമയുമായുളള കരാര്‍ പുതുക്കിയത്. ദീര്‍ഘകരാറിലാണ് ഇരുകൂട്ടരും ഒപ്പു വെച്ചിരിക്കുന്നത്. പ്യൂമ ബ്ലൂസിന്റെ ഒഫീഷ്യല്‍ കിറ്റ് സ്‌പോണ്‍സേഴ്‌സായി തുടരും. കഴിഞ്ഞ ആറു വര്‍ഷമായി ബംഗളൂരുവിന്റെ ഒഫീഷ്യല്‍ കിറ്റ് സ്‌പോണ്‍സേഴ്‌സ് പ്യൂമ തന്നെയാണ്.

നിലവില്‍ ഐഎസ്എല്ലിനായി മികച്ച തയ്യാറെടുപ്പാണ് ബംഗളൂരു നടത്തുന്നത്. കഴിഞ്ഞ പ്രവശ്യം കൈവിട്ട കിരീടം ഏത് വിധേനയും സ്വന്തമാക്കാനാണ് സുനില്‍ ഛേത്രിയും സംഘവും ഇത്തവണ ഒരുങ്ങുന്നത്.