സംയുക്ത പ്രസ്താവനയുമായി ഓസീസ് ബൗളര്‍മാര്‍, കാര്യങ്ങല്‍ പൊട്ടിത്തെറിയിലേക്ക്

Image 3
CricketCricket News

പന്ത് ചുരണ്ടല്‍ സംഭവം നടന്നിട്ട് മൂന്ന വര്‍ഷം പിന്നിട്ടിട്ടും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ അതിനെ കുറിച്ചുളള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവില്‍ പന്ത് ചുരണ്ടിയതിനെ തുടര്‍ന്ന് ശിക്ഷിപ്പെട്ട ബാന്‍ക്രാഫ്റ്റാണ് പുതിയ വെടി പൊട്ടിച്ചത്. പന്ത് ചുരണ്ടലിനെ കുറിച്ച് ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്കെല്ലാം അറിവുണ്ടായിരുന്നു എന്നാണ് ബാന്‍ക്രാഫ്റ്റ് ആരോപിച്ചത്.

എന്നാല്‍ ഇക്കാര്യം നിഷേധിച്ച് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് അന്ന് ടീമിലുണ്ടായ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍. മിച്ചല്‍ സ്റ്റാര്‍ക്ക്, കമിന്‍സ്, ലിയോണ്‍, ഹെയ്‌സല്‍വുഡ് എന്നിവര്‍ ഒരുമിച്ചാണ് പ്രസ്താവന ഇറക്കിയത്.

കളിക്കുന്ന സമയം പന്ത് ചുരണ്ടലിനെ കുറിച്ച് ഒരു അറിവും തങ്ങള്‍ക്കുണ്ടായില്ല. ബിഗ് സ്‌ക്രീനില്‍ ഇത് കണ്ടപ്പോള്‍ മാത്രമാണ് തങ്ങള്‍ അറിയുന്നത്. ഞങ്ങളുടെ സത്യസന്ധതയേയും ആത്മര്‍ഥതയേയും ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയതില്‍ നിരാശയുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.

ആ സംഭവത്തിലൂടെ വലിയൊരു പാഠമാണ് ഓസ്ട്രേലിയന്‍ ടീം പഠിച്ചത്. ഞങ്ങളുടെ സത്യസന്ധതയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. അതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ 2018ലെ സംഭവത്തെ ചൂണ്ടി ചില കളിക്കാരും മാധ്യമങ്ങളും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഞങ്ങളെ നിരാശപ്പെടുത്തുന്നതാണ്. ഒരുപാട് വട്ടം ഇതിനെല്ലാമുള്ള ഉത്തരം നല്‍കിയതാണ്. വീണ്ടും അതെല്ലാം പറയേണ്ടതായി വരുന്നു.

പന്തില്‍ കൃത്രിമം നടത്താനായി വസ്തു കൊണ്ടുവന്നിരുന്നു എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ബി?ഗ് സ്‌ക്രീനില്‍ ഇത് കണ്ടപ്പോഴാണ് അറിയുന്നത്. പന്തില്‍ കൃത്രിമം നടത്തിയത് ഫാസ്റ്റ് ബൗളര്‍മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് മനസിലാകും എന്നാണ് പലരും ഉന്നയിക്കുന്നത്. ബി?ഗ് സ്‌ക്രീനില്‍ ഇതിന്റെ ദൃശ്യം വന്നതിന് പിന്നാലെ ഫീല്‍ഡ് അമ്പയര്‍മാര്‍ പന്ത് പരിശോധിക്കുകയും പന്തില്‍ മാറ്റങ്ങള്‍ ഇല്ലെന്ന് വിലയിരുത്തി ആ പന്തില്‍ കളി തുടരാന്‍ അനുവദിക്കുകയും ചെയ്തു.

അന്ന് ന്യൂലാന്‍ഡ്‌സില്‍ സംഭവിച്ചതിന് ഇതൊന്നും ന്യായീകരണമല്ല. ഇനിയൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ് അത്. ഞങ്ങള്‍ പഠിച്ച പാഠം ഉള്‍ക്കൊണ്ട് കളി തുടരാനാണ് ആ?ഗ്രഹിക്കുന്നത്. ഈ അഭ്യൂഹങ്ങളില്‍ നിന്ന് എല്ലാവരും പിന്മാറണം എന്ന് അഭ്യര്‍ഥിക്കുന്നു, പ്രസ്താവനയില്‍ പറയുന്നു.