കരിയര്‍ എന്‍ഡ് ഉറപ്പിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം, രഞ്ജിയും കളിക്കില്ല

Image 3
CricketTeam India

ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പരിഗണിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് രഞ്ജി ട്രോഫിയില്‍ ബംഗാളിനായി കളിക്കില്ലെന്ന് അറിയിച്ച് ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ. ഇന്ത്യന്‍ ടീമിന് പ്ലാനിന് പുറത്താണെന്ന് ദ്രാവിഡിന്റെ നേതൃത്വത്തിലുളള പുതിയ ടീം മാനേജുമെന്റാണ് 37കാരനായ വൃദ്ധിമാന്‍ സാഹയെ അറിയിച്ചത്.

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ റിഷഭ് പന്തിനൊപ്പം കെഎസ് ഭാരതിനേ ഇനി പരിഗണിക്കാനാണ് പുതിയ മാനേജുമെന്റിന്റെ തീരുമാനം. ഇതോടെ വൃദ്ധിമാന്‍ സാഹയുടെ കരിയര്‍ എന്‍ഡ് ഉറപ്പായി.

”റിഷഭ് പന്തിനൊപ്പം ചില പുതിയ ബാക്ക്-അപ്പുകളെ വളര്‍ത്തികൊണ്ട് വരാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. ഇക്കാര്യം സാഹയെ അറിയിച്ച് കഴിഞ്ഞു’ ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കെഎസ് ഭരത് ദേശീയ ടീമില്‍ അവസരം അര്‍ഹിക്കുന്ന താരമാണെന്നും ശ്രീലങ്രന്‍ പര്യടനത്തില്‍ അദ്ദേഹത്തെ പരിഗണിച്ചേക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

 

ഈ സീസണില്‍ രഞ്ജി ട്രോഫി കളിക്കില്ലെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഭിഷേക് ഡാല്‍മിയയെയും ജോയിന്റ് സെക്രട്ടറി സ്‌നേഹാശിഷ് ഗാംഗുലിയെയും സാഹ അറിയിച്ചതായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഭിഷേക് ഡാല്‍മിയയെയും ജോയിന്റ് സെക്രട്ടറി സ്‌നേഹാശിഷ് ഗാംഗുലിയെയും അറിയിച്ചു.

ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളാണ് വൃദ്ധിമാന്‍ സാഹ കളിച്ചത്. മികച്ച വിക്കറ്റ് കീപ്പറായ തരക്കേടില്ലാത്ത ബാറ്റ്‌സ്മാന്‍ കൂടിയാണ്. 29.43 ശരാശരിയില്‍ മൂന്ന് സെഞ്ച്വറി അടക്കം 1353 റണ്‍സാണ് സാഹ സ്വന്തമാക്കിയത്.