പണത്തെപ്പറ്റി ചിന്തിക്കുന്നില്ല, ഹൃദയം കീഴടക്കി ആഴ്‌സണലിന്റെ വിശ്വസ്ത കാവല്‍ക്കാരന്‍

Image 3
FeaturedFootball

ചെൽസിക്കെതിരെയുള്ള എഫ്എ കപ്പ്‌ വിജയത്തിനു ശേഷം വിതുമ്പിക്കൊണ്ട് എമിലിയാനോ മാർട്ടിനെസ് പറഞ്ഞ വാക്കുകൾ ആഴ്‌സണൽ ആരാധകരുടെ ഹൃദയങ്ങളെ കീഴടക്കിയിരിക്കുകയാണ്. മത്സരശേഷം ടണലിനുള്ളിൽ വെച്ചു ഞാൻ പണത്തെക്കുറിച്ചല്ല എന്റെ ചിന്തയെന്നു മാർട്ടിനെസ് പറയുന്ന വീഡിയോ പുറത്തായിരുന്നു. ഇതാണ് മാർട്ടിനെസിനെ ആരാധകർക്ക് പ്രിയപ്പെട്ടതാക്കിയിരിക്കുന്നത്.

ആഴ്സണലിൽ തന്റെ പത്തുവർഷത്തെ ഗോൾകീപ്പിങ് കരിയറിൽ 10 ക്ലബ്ബുകൾക്ക് ലോണടിസ്ഥാനത്തിൽ എമിലിയാനോ മാർട്ടിനെസ് കളിച്ചിട്ടുണ്ട്. എന്നാൽ ജനുവരി 20നു ബേൺഡ് ലെനോയുടെ ഇഞ്ചുറിക്ക് ശേഷം പകരക്കാരന്റെ സ്ഥാനത്തു മികച്ച പ്രകടനമാണ് ഈ 27കാരൻ അർജന്റീനൻ ഗോൾകീപ്പർ കാഴ്ചവെച്ചത്.

മത്സരത്തിന് ശേഷം വികാരാധീനനായി കാണപ്പെട്ട മാർട്ടിനെസ് ടണലിൽ വെച്ച് താൻ പണത്തെക്കുറിച്ച് ചിന്തിക്കുന്നില്ലന്നു പറയുന്ന ദൃശ്യം ആരാധകർക്കിടയിൽ പ്രചരിക്കുകയുണ്ടായി. യൂറോപ്പ ലീഗിനു യോഗ്യത നേടിയതോടെ ആഴ്‌സണൽ കൊറോണ മൂലം താരങ്ങളുടെ ശമ്പളം വെട്ടിക്കുറക്കുന്നത് 12.5 ശതമാനത്തിൽ നിന്നും 7.5 ശതമാനമാക്കി കുറച്ചുവെന്ന വിവരത്തിനു മറുപടിയായിട്ടാണ് മാർട്ടിനെസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

“ആഴ്‌സണൽ എന്നെ വിളിച്ചപ്പോൾ എന്റെ മാതാപിതാക്കൾക്ക് വേണ്ടിയാണു വെറും 17 വയസേയുള്ളുവെങ്കിലും ധൈര്യത്തോടെ ഞാൻ “യെസ് ” എന്ന് പറഞ്ഞത്. ഞാൻ ഒരു ദരിദ്രകുടുംബത്തിൽ നിന്നാണ് വന്നത്, അതുകൊണ്ടുതന്നെ ആഴ്സണലിന്‌ വേണ്ടി ഒരു കിരീടം നേടുകയെന്നത് എനിക്കും എന്റെ കുടുംബത്തിനും ഏറെ വിശേഷപ്പെട്ട കാര്യമാണ്.” മാർട്ടിനെസ് ബിബിസിയുമായുള്ള അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.