ഫ്രാഞ്ചസി ക്രിക്കറ്റിലെ ഉപ്പ് ഇനി നല്ല ക്യാപ്റ്റന്മാര്‍, മോര്‍ഗണ്‍ പഠിപ്പിക്കുന്ന സത്യങ്ങള്‍

നവ്‌നീത് കൃഷ്ണന്‍

മോര്‍ഗന്‍ ബാറ്റിംഗ് കൊണ്ട് വന്‍ പരാജയം ആയിരിക്കാം. പക്ഷേ ഫീല്‍ഡ് പ്ലേസ്‌മെന്റ്, ബൗളിംഗ് ചേഞ്ചസ് ഒക്കെ ടോപ് നോച്ച് ആണ്.

ഒരു ക്വിക്ക് തിങ്കിംഗ് മൈന്‍ഡ് ഉള്ള ക്യാപ്റ്റന് ഫ്രാഞ്ചൈസി ക്രിക്കറ്റില് നല്ല ഒരു അസെറ്റ് ആണ്. ഞൊടിയിടയില്‍ മാറുന്ന കാര്യങ്ങള്‍ക്ക് അനുസൃതമായി പ്ലാനുകള്‍ മാറ്റാന്‍ ഔട്ട് ഓഫ് ബോക്‌സ് ചിന്തിക്കാന്‍ ഒക്കെ.

ഇതില് വിട്ടു പോയ ഒരു പേരാണ് വാര്‍ണെ. അത്യാവശ്യം ഒരു പുതിയ ഫോര്‍മാറ്റില് അധികം ബഡ്ജറ്റ് ഇല്ലാത്ത ഒരു ടീമിന്റെ മാനേജര് ആയും ക്യാപ്റ്റന്‍ ആയും നേടിയ ട്രോഫിക്ക് നല്ല മൂല്യം തന്നെ ഉണ്ട്.

എംഎസ് ധോണി vs മോര്‍ഗന്‍ തന്ത്രങ്ങള്‍ മെനയുന്നതില് ആര് മൂന്‍തൂക്കം നേടും എന്നതും ഒരു പ്രധാന ഫാക്ടര്‍ ആകും ഫൈനല്‍ റിസള്‍ട്ടില്‍…

അദ്വൈത് പീതംഭരന്‍

ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ സ്ട്രീറ്റ് സ്മാര്‍ട്ട് ആയി ക്വിക്ക് ഡിസിഷന്‍സ് എടുക്കുന്ന ക്യാപ്റ്റന്മാര്‍ പ്രധാനം തന്നെയാണ് .ട്വീറ്റില്‍ പറഞ്ഞ ക്യാപ്റ്റന്മാര്‍ മാത്രമാണ് 2010 മുതല്‍ ഇങ്ങോട്ട് ഐപില്‍ കിരീടങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളത് ..

ഫ്രാന്‍ഞ്ചൈസി ക്രിക്കറ്റില്‍ ഒരു ക്യാപ്റ്റനെ പിക്ക് ചെയ്തിട്ട് അയാള്‍ക്ക് ചുറ്റും ടീം ബില്‍ഡ് ചെയ്യുന്നതാണ് നല്ലത് എന്ന് തോന്നിയിട്ടുണ്ട് .

മറ്റൊന്ന് ഈ ക്യാപ്റ്റന്മാരുടെ പേര്‍സണല്‍ ക്യാരക്ക്റ്റര്‍ അവര്‍ നയിക്കുന്ന ടീമുകളുടെ ആറ്റിറ്റിയൂഡിലും കാണാം .

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like