മികവുളള താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിലല്ല, കിരീടം വേണമെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഷറ്റോരി

കേരള ബ്ലാസ്‌റ്റേഴ്‌സിന് കിരീടം സ്വന്തമാക്കണമെങ്കില്‍ ചില കാര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മുന്‍ പരിശീലകന്‍ എല്‍ക്കോ ഷറ്റോരി. ട്വിറ്ററില്‍ ഒരു ആരാധകരന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ കോച്ച്.

ഐഎസ്എല്‍ കിരീടം നേടാന്‍ കോച്ചിംഗ് ഉള്‍പ്പെടെ ഏതെല്ലാം കാര്യങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് മെച്ചപ്പെടുത്തേണ്ടത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. മികച്ച കോച്ച് ഉണ്ടെങ്കില്‍ ചിലപ്പോള്‍ മാത്രം കിരീടത്തിനായി വെല്ലുവിളി ഉയര്‍ത്താമെന്ന് പറഞ്ഞ ഷറ്റോരി മാനേജുമെന്റ് മികച്ച താരങ്ങളെ ടീമിലേക്ക് കൊണ്ട് വരേണ്ടതുണ്ടെന്നും പറയുന്നു.

മാത്രമല്ല ഐഎസ്എല്‍ സീസണില്‍ തുടക്കം മുതല്‍ ഒടുക്കം വരെ വിവിധ തരം ടീമിനെ അണിനിരത്താനും ബ്ലാസ്റ്റേഴ്‌സിന് സാധിക്കണമെന്നും ഷറ്റോരി കൂട്ടിചേര്‍ത്തു. പരിക്ക് തളര്‍ത്താതിരിക്കാനാണ് ഷറ്റോരി ഈ നിര്‍ദേശം വെക്കുന്നത്.

അതെസമയം ബ്ലാസ്‌റ്റേഴ്‌സിലെ ഏത് താരമാണ് ഏറ്റവും മികച്ച കഴിവുളളതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ എല്‍ക്കോ തയ്യാറായില്ല. വ്യക്തിഗത മികവുളള താരങ്ങള്‍ കൊല്‍ക്കത്തയിലും ഗോവിയുമാണ് ഉണ്ടായിരുന്നതെന്ന് പറഞ്ഞ ഷറ്റോരി ആ ടീമുകള്‍ക്ക് കളിയെ സ്വാധീനിക്കാന്‍ കഴിയുമെന്നും കൂട്ടിചേര്‍ത്തു. കൊല്‍ക്കത്തയ്ക്ക് വലിയ ബെഞ്ച് സ്‌ട്രെഗ്ത്താണ് ഉണ്ടായിരുന്നതെന്ന് പറയുന്ന ഷറ്റോരി അവര്‍ ടീമെന്ന നിലയില്‍ കിരീടം അര്‍ഹിച്ചിരുന്നതായും കൂട്ടിചേര്‍ത്തു. കളി ശൈലി ഇക്കാര്യത്തില്‍ ബാധകമെല്ലും അദ്ദേഹം നിരീക്ഷിക്കുന്നു.

കഴിഞ്ഞ സീസണിലാണ് ഷറ്റോരി കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിച്ചത്. എന്നാല്‍ ടീമിന് പരിക്ക് തിരിച്ചടിയായപ്പോള്‍ ലീഗില്‍ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയായിരുന്നു.

You Might Also Like