എഫ്‌സി ഗോവ തീരുമാനിച്ചു, എഡു ബേഡിയ തുടരും

Image 3
FootballISL

എഫ്സി ഗോവയുടെ സൂപ്പര്‍ താരം എഡു ബേഡിയ ക്ലബ്ബില്‍ തുടരും. സ്പാനിഷ് മിഡിഫീല്‍ഡറുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് എഫ്‌സി ഗോവ വീണ്ടും ഒപ്പുവെച്ചിരിക്കുന്നത്. എഫ്‌സി ഗോവ തന്നെ ഇക്കാര്യം ഔദോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

2017 ല്‍ ഗോവയില്‍ എത്തിയ എഡു കഴിഞ്ഞ സീസണ്‍ ഒടുക്കം മുതല്‍ ക്ലബ് വിട്ടേക്കുമെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ താരത്തിന് അധികം അവസരം നല്‍കാന്‍ എഫ്‌സി ഗോവ തയ്യാറും ആയിരുന്നില്ല. ഈ കഴിഞ്ഞ സീസണില്‍ ആകെ 10 കളികള്‍ മാത്രമെ ബേഡിയ ഐ എസ് എല്ലില്‍ കളിച്ചിരുന്നുള്ളൂ.

ഗോവയ്ക്കായി അമ്പതിലേറെ മത്സരത്തില്‍ കളിച്ചിട്ടുള്ള എഡു ഒന്‍പത് ഗോളും സൂപ്പര്‍ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. മുന്‍ ബാര്‍സിലോണ ബി ടീം താരം കൂടിയായ എഡുവിനെ ഗോവയുടെ പുതിയ കോച്ചായി എത്തിയ ജുവാന്‍ ഫെറണ്ടോ വീണ്ടും വിശ്വാസത്തിലെടുത്തിരിക്കുകയാണ്. ഏഴു ഗോളുകളും ബാഴ്‌സലോണ ബിക്കു വേണ്ടി എഡു നേടിയിട്ടുണ്ട്.

ലാലിഗയിലും ലാലിഗ രണ്ടാം ഡിവിഷനിലുമായി 150ല്‍ അധികം മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് 27കാരനായ എഡു. ഹെര്‍ക്കുലസ്, സറഗോസ എന്നീ ക്ലബുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.