ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ഇന്ത്യയ്ക്ക് സൂപ്പര്‍ പോരാട്ടങ്ങള്‍, കോഹ്ലിയുടെ അഭ്യര്‍ത്ഥനയ്ക്ക് അംഗീകാരം

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ സന്നാഹ മത്സരം കളിയ്ക്കും. സന്നാഹ മത്സരം വേണമെന്ന ഇന്ത്യയുടെ ആവശ്യം ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.

ഇംഗ്ലണ്ട് ടീമുമായി നാല് ദിവസത്തെയും കൗണ്ടി ടീമുമായി മൂന്ന് ദിവസത്തെയും രണ്ട് പരിശീല മത്സരങ്ങള്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയ്ക്കായി ഒരുക്കിരിക്കുന്നത്.

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഫസ്റ്റ് ക്ലാസ് മത്സരം നല്‍കണമെന്ന തങ്ങളുടെ ആവശ്യം ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അഞ്ച് മത്സരങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലുള്ളത്. ഓഗസ്റ്റ് നാലിനാണ് പരമ്പരയിലെ ആദ്യ മത്സരം. ഈ മത്സരത്തിന് മുന്നോടിയായി പരിശീലന മത്സരങ്ങള്‍ നടക്കും.

ഒന്നാം ടെസ്റ്റ് ഓഗസ്റ്റ് 4 മുതല്‍ 8 വരെ ട്രെന്റ്ബ്രിഡ്ജില്‍ നടക്കും. രണ്ടാം ടെസ്റ്റ് 12 മുതല്‍ 16 വരെ ലോര്‍ഡ്‌സിലും മൂന്നാം ടെസ്റ്റ് 25 മുതല്‍ 29 വരെ ഹെഡിംഗ്ലിയിലും നടക്കും. സെപ്റ്റംബര്‍ 2 മുതല്‍ 6 വരെയാണ് നാലാം ടെസ്റ്റ്. കെന്നിംഗ്ടണ്‍ ഓവലിലാണ് ഈ മത്സരം നടക്കു. അഞ്ചാം ടെസ്റ്റിന് ഓള്‍ഡ് ട്രോഫോഡിലാണ് വേദിയാവുക. സെപ്റ്റംബര്‍ 10 മുതല്‍ 14 വരെയാണിത്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, കെ.എസ് ഭരത്