‘ഇംഗ്ലണ്ട് ചെയ്തത് ചരിത്രപരമായ മണ്ടത്തരം, ധോണിയേയും രോഹിത്തിനേയും കോഹ്ലിയേയുമെല്ലാം വരുതിയിലാക്കാമായിരുന്നു’

Image 3
CricketTeam India

ഐപിഎല്ലിനായി ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂള്‍ നേരത്തെ ആക്കുവാന്‍ അഭ്യര്‍ത്ഥിച്ച ബിസിസിഐയെ പിണക്കിയ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി ചരിത്രപരമായ മണ്ടത്തരമെന്ന് മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്ക് ബുച്ചര്‍. ബിസിസിഐയുടെ ആവശ്യം ഇംഗ്ലണ്ട് അംഗീകരിച്ചിരുന്നെങ്കില്‍ അത് വലിയ വിലപേശലിന് തന്നെ ഇസിബിയ്ക്ക് അവരമാകുമായിരുന്നെന്നാണ് ബുച്ചര്‍ വിലയിരുത്തുന്നത്.

ബിസിസിഐയുടെ ആവശ്യം അംഗീകരിക്കുക വഴി ആ അവസരം ഉപയോഗിച്ച് ഇന്ത്യയുടെ പ്രമുഖ താരങ്ങളായ എംഎസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവരെ ദി ഹണ്ട്രെഡില്‍ കളിപ്പിക്കുവാന്‍ ഇംഗ്ലണ്ട് ബോര്‍ഡിന് ആവശ്യപ്പെടാമായിരുന്നുവെന്നും ബുച്ചര്‍ പറയുന്നു. ദി ഹണ്ട്രെഡ് ജനകീയമാക്കാനുളള ആ സുവര്‍ണ്ണാവസരമാണ് ഇംഗ്ലണ്ട് കളഞ്ഞതെന്നും ബുച്ചര്‍ വിലയിരുത്തു.

വലിയൊരു അവസരമാണ് ഇംഗ്ലണ്ട് ബോര്‍ഡ് നഷ്ടപ്പെടുത്തിയതെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇന്ത്യയുടെ മാര്‍ക്കീ താരങ്ങളുടെ സാന്നിദ്ധ്യം ദി ഹണ്ട്രെഡിന് ജനപിന്തുണ വര്‍ദ്ധിപ്പിക്കുമായിരുന്നുവെന്നും ബുച്ചര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആരംഭിക്കുവാനിരുന്ന ദി ഹണ്ട്രെഡ് കോവിഡ് കാരണം ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. അതെസമയം ഐപിഎല്ലുമായി ബിസിസിഐ മുന്നോട്ട് പോകുകയാണ്. അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ വെച്ച് നടത്താനാണ് ബിസിസിഐയുടെ തീരുമാനം.