ഈസ്റ്റ് ബംഗാളും ഐഎസ്എല്ലിലേക്ക്, ക്ഷണിച്ച് ബംഗളൂരു എഫ്‌സി

കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലിലുണ്ടാകുമെന്ന് ഉറപ്പ് പറഞ്ഞ് ക്ലബ് വക്താവ്. എടികെയുമായി ലയിച്ച് ബദ്ധവൈരികളായ മോഹന്‍ ബഗാന്‍ ഐഎസ്എല്‍ പ്രവേശനം ഉറപ്പാക്കിയതിന് പിന്നാലെയാണ് ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്‍ കളിക്കുമെന്ന് ക്ലബ് വക്താവും ഈസ്റ്റ് ബംഗാള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ദബാബ്രദ സര്‍ക്കാര്‍ ഉറപ്പ് പറയുന്നത്.

‘ഞങ്ങളും തീര്‍ച്ചയായും ഐഎസ്എല്ലിലേക്ക് പോകുകയാണ്. നിങ്ങളോട് അത് എനിക്ക് ഉറപ്പ് പറയാനാകും’ ദബാബ്രദ സര്‍ക്കാര്‍ പിടിഐയോട് പറഞ്ഞു.

നേരത്തെ ബംഗളൂരു എഫ്‌സി ഉടമ പാര്‍ത്ത് ജിന്‍ഡാല്‍ ഈസ്റ്റ് ബംഗാളിനെ ഐഎസ്എല്ലിലേക്ക് ക്ഷണിച്ചത് ശ്രദ്ധേയമായിരുന്നു. ‘കമോണ്‍ ഈസ്റ്റ് ബംഗാള്‍. ഐഎസ്എല്ലിലേക്ക് വരൂ. ഐഎസ്എല്ലില്‍ ഞങ്ങള്‍ മിസ് ചെയ്യുന്ന ഏക സംഗതി നിങ്ങളുടെ അസാനിദ്ധ്യമാണ്’ ജിന്‍ഡാല്‍ ട്വിറ്ററില്‍ കുറിച്ചു.

നിലവില്‍ ഈസ്റ്റ് ബംഗാളിന്റെ പ്രധാന സ്‌പോണ്‍സറായ ക്വിസുമായി പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുതിയ ഇന്‍വെസ്റ്ററെ കണ്ടെത്താനായാല്‍ ഈസ്റ്റ് ബംഗാളിനും ഐഎസ്എല്‍ കളിക്കാനാകും. മിനര്‍വ്വ പഞ്ചാബ് ഉടമ രഞ്ജിത്ത് ബജാജ് അടക്കമുളളവര്‍ ക്വിസില്‍ നിന്ന് ഓഹരികള്‍ വാങ്ങാന്‍ തയ്യാറുമാണ്. ഈസ്റ്റ് ബംഗാളിന്റെ 70 ശതമാനം ഓഹരിയാണ് ക്വിസിന് ഉളളത്.

ഈ സീസണില്‍ അല്ലങ്കില്‍ അടുത്ത സീസണില്‍ ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്‍ കളിച്ചേക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.

You Might Also Like