80 ശതമാനവും തങ്ങള്‍ ഇത്തവണ ഐഎസ്എല്‍ കളിച്ചിരിക്കുമെന്ന് ഈസ്റ്റ് ബംഗാള്‍

ഐഎസ്എല്‍ കളിക്കാനുളള തങ്ങളുടെ സാധ്യത ഇത്തവണ നേരത്തേതില്‍ നിന്നും വര്‍ധിച്ചിരിക്കുകയാണെന്ന് അവകാശവാദവുമായി കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍. ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം ദേബബ്രത സര്‍ക്കാര്‍ ആണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ദേബബ്രത സര്‍ക്കാര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഈസ്റ്റ് ബംഗാള്‍ പുതിയ നിക്ഷേപകരെ കണ്ടെത്തുന്നതിന് തൊട്ടരികിലാണെന്നും ദേബബ്രത സര്‍ക്കാര്‍ തുറന്ന് പറയുന്നു, മുന്‍പ് തങ്ങള്‍ക്ക് ഐ എസ് എല്ലിലെത്തുന്ന കാര്യത്തില്‍ 50 ശതമാനം ആത്മവിശ്വാസമേ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ ഇപ്പോള്‍ അത് 80 ശതമാനമാണെന്നും ദേബബ്രത സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം എഫ്എസ്ഡിഎല്ലിന് ഈസ്റ്റ് ബെംഗാളിനെ ഐഎസ്എല്ലിലെത്തിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തലുമായി മുന്‍ പരിശീലകനായ സുഭാഷ് ഭൗമിക്ക് രംഗത്തെത്തി. ഈസ്റ്റ് ബംഗാള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെത്തിയാല്‍ ടൂര്‍ണമെന്റിന്റെ കാഴ്ചക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുമെന്നും ടെലിവിഷന്‍ ടി ആര്‍ പി റേറ്റിംഗില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് വലിയ മുന്നേറ്റം ലഭിക്കുമെന്നുമാണ് ഭൗമിക്ക് പറയുന്നത്.

നേരത്തെ ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും 10 ടീമുകള്‍ മതിയെന്ന് ടൂര്‍ണമെന്റിന്റെ സംഘാടകരായ എഫ്എസ്ഡിഎല്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെ ഈസ്റ്റ് ബെംഗാളിന് ഈ വര്‍ഷം ഐ എസ് എല്‍ പ്രവേശനം സാധ്യമാകില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

You Might Also Like