; )
ഈ സീണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്പാനിഷ് താരം ജൊസബെ ബെയ്റ്റിയയെ സ്വന്തമാക്കാന്‍ കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഐവീലീഗില്‍ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് കിബു വികൂനയ്ക്ക് കീഴില്‍ മോഹന്‍ ബഗാനെ കിരീടത്തിലെത്തിക്കാന്‍ ബെയ്റ്റിയ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.
അതിനാല്‍ തന്നെ ബെയ്റ്റിയുടെ ക്വാളിറ്റി നന്നായിട്ടറിയാവുന്ന ഈസ്റ്റ് ബംഗാള്‍ സ്പാനിഷ് താരത്തെ സ്വന്തമാക്കാന്‍ വലയറെറിയുന്നത്. താരത്തിന്റെ ഏജന്റും ക്ലബധികൃതരുമായി പ്രാഥമിക ചര്‍ച്ചകള്‍ ഇതിനോടകം നടന്ന് കഴിഞ്ഞതായി വിവിധ ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ബെയ്റ്റിയക്ക് ഒരു തുക ഈസ്റ്റ് ബംഗാള്‍ ഓഫര്‍ ചെയ്തും കഴിഞ്ഞു. ബെയ്റ്റിയയാണ് ഇക്കാര്യത്തില്‍ ഇനി അന്തിമ തീരുമാനം എടുക്കേണ്ടത്.
നിലവില്‍ ഫ്രീ ഏജന്റ് ആയ ബെയ്റ്റിയക്കായി നേരത്തെ ബ്ലാസ്റ്റേഴ്സും രംഗത്തുണ്ടായിരുന്നുവെങ്കിലും അടുത്ത കാലത്തായി ചര്‍ച്ചകള്‍ കാര്യമായി പുരോഗമിച്ചിരുന്നില്ല. ഒരു വര്‍ഷം 75 ലക്ഷം രൂപയാണ് ഈ മിഡ് ഫീല്‍ഡര്‍ക്ക് ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മറ്റ് ഓഫറുകള്‍ പരിഗണിച്ച് അന്തിമ തീരുമാനം എടുക്കാമെന്ന നിലപാടിലാണ് ബെയ്റ്റിയ.
2019ല്‍ ആണ് ബെയ്റ്റിയ മോഹന്‍ ബഗാനില്‍ എത്തുന്നത്. കഴിഞ്ഞ ഐ ലീഗ് സീസണില്‍ മോഹന്‍ ബഗാനിന്റെ പല മത്സരങ്ങളിലും മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയത് ബെയ്റ്റിയ ആയിരുന്നു. നിരവധി സ്പാനിഷ് ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുള്ള താരം 2010 ല്‍ റിയല്‍ സോസിഡാസ് ബി ടീമിന്റെ ഭാഗമായിരുന്നു.