ഈസ്റ്റ് ബംഗാളില്‍ ‘അട്ടിമറി’, താരങ്ങളുടെ കരാര്‍ റദ്ദാക്കി

Image 3
FootballISL

ഐലീഗിലെ വമ്പന്‍ ക്ലബ് ഈസ്റ്റ് ബംഗാളില്‍ നിന്നും അത്രശുഭകരമായ വാര്‍ത്തകളല്ല പുറത്ത് വരുന്നത്. ഈസ്റ്റ് ബംഗാളിന്റെ പ്രധാന സ്‌പോണ്‍സര്‍മാരായ ക്വെസ് ടീമിനെ ഉപേക്ഷിക്കുകയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതോടെ ഈസ്റ്റ് ബംഗാളില്‍ കളിയ്ക്കുന്ന താരങ്ങള്‍ക്കെല്ലാം കരാരുകള്‍ നഷ്ടമാകും.

കരാര്‍ റദ്ദാക്കാനാണ് ക്ലബിന്റെ തീരുമാനമെന്ന് കൊല്‍ക്കത്തന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ക്ലബിനെ സംബന്ധിച്ച് ഏറെ ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കാനുളള തീരുമാനമാണ്. അസാധാരണ സാഹചര്യങ്ങളില്‍ മാത്രം എടുത്ത് ഉപയോഗിക്കാറുളള വ്യവസ്ഥകള്‍ ഉപയോഗിച്ചാണ് താരങ്ങളുമായുളള കരാര്‍ റദ്ദ് ചെയ്യുന്നത്.

ഇതോടെ ഏപ്രില്‍ 30ന് ശേഷം ക്ലബിലുളള എല്ലാ താരങ്ങളുടേയും കരാര്‍ അവസാനിയ്ക്കും. ഇപ്പോഴത്തെ സ്‌പോണ്‍സര്‍മാര്‍ക്ക് പകരം പുതിയ സ്‌പോണ്‍സര്‍മാരെ ലഭിച്ചാല്‍ ചില താരങ്ങളുടെയെല്ലാം കരാര്‍ ഈസ്റ്റ് ബംഗാള്‍ പുനസ്ഥാപിച്ചേയ്ക്കും. ഇതോടെ അടുത്ത മാസം മുതല്‍ ഈസ്റ്റ് ബംഗാളില്ഡ കളിക്കുന്ന താരങ്ങള്‍ക്കെല്ലാം വേതനം ലഭിക്കില്ലെന്ന് ഉറപ്പായി.