ഇന്ത്യന്‍ സൂപ്പര്‍ താരത്തെ സ്വന്തമാന്‍ കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍

Image 3
FootballISL

ഇന്ത്യന്‍ താരം നാരായന്‍ ദാസിനെ സ്വന്തമാക്കാന്‍ ഒരുങ്ങി കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത ആഴ്ച്ചയോടെ നാരായണ്‍ ദാസുമായുളള സൈനിംഗ് ഈസറ്റ് ബംഗാള്‍ പൂര്‍ത്തിയാക്കുമെന്നാണ് ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐഎസ്എല്ലില്‍ 90 മത്സരങ്ങള്‍ ഇതിനോടകം കളിച്ച് കഴിഞ്ഞ ഈ 26കാരന്‍ ലീഗിലെ ഏറ്റവും പരിചയ സമ്പന്നനായ കളിക്കാരനായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ ഒഡീഷ എഫ്‌സിയ്്ക്കായി കളിച്ച താരമാണ് നാരായണ്‍ ദാസ്. ലീഗിലെ 18 മത്സരങ്ങളിലും ഒഡീഷയ്ക്കായി ഈ ഇന്ത്യന്‍ താരം ജഴ്‌സി അണിഞ്ഞിരുന്നു.

ഐഎസ്എല്ലില്‍ എഫ്‌സി ഗോവയ്്ക്കായി കളിച്ചാണ് നാരായണ്‍ ദാസ് അരങ്ങേറ്റം കുറിച്ചത്. ആദ്യ രണ്ട് സീസണിലും ഗോവയ്ക്കായാണ് ദാസ് പന്ത് തട്ടിയത്. അവിടെ നിന്നും ഐലീഗില്‍ ഈസ്റ്റ് ബംഗാളിലെത്തിയ താരം പിന്നീട് പൂണെ സിറ്റി, എഫ്‌സി ഗോവ, ഡല്‍ഹി ഡൈനാമോസ് എന്നീ ക്ലബുകള്‍ക്കായും കളിച്ചിരുന്നു.

ഇന്ത്യയന്‍ ജഴ്‌സിയില്‍ 2011 മുതല്‍ കളിക്കുന്ന നാരായണ്‍ ദാസ് 29 രാജ്യന്തര മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ഒരു അന്താരാഷ്ട്ര ഗോളും താരം ഇതിനോടകം സ്വന്തമാക്കിയിട്ടും ഉണ്ട്.