വിനീതിനും റിനോയ്ക്കും പിന്നാലെ ഗോള്‍ കീപ്പറും, ഈസ്റ്റ് ബംഗാള്‍ കീഴടക്കി മലയാളികള്‍

Image 3
Football

മലയാളി ഗോള്‍ കീപ്പര്‍ മിര്‍ഷാദുമായി കരാര്‍ നീട്ടി കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍. സി കെ വിനീത്, റിനോ ആന്റോയും ഈസ്റ്റ് ബംഗാളിലെത്തും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടേയാണ് മിര്‍ഷാദ് മിച്ചുവുമായും ഈസ്റ്റ് ബംഗാളുമായി പുതിയ കരാര്‍ ഒപ്പുവെച്ചത്.

2017 മുതല്‍ ഈസ്റ്റ് ബംഗാളിനായി കളിയ്ക്കുന്ന താരമാണ് കാസര്‍കോടുകാരനായ മിര്‍ഷാദ്. 10 മത്സരങ്ങളാണ് ഈസ്റ്റ് ബംഗാളിനായി മിര്‍ഷാദ് ഇതുവരെ കളിച്ചത്. ഈസ്റ്റ് ബംഗാള്‍ മാനേജുമെന്റിന്റേയും ആരാധകരുടേയും വിശ്വാസം നേടിയെടുത്ത മിര്‍ഷാദ് ഇനി ഈസ്റ്റ് ബംഗാളിന്റെ സ്ഥിരം ഒന്നാം നമ്പര്‍ ആകാന്‍ ഉള്ള പോരാട്ടത്തിലായിരിക്കും.

സംസ്ഥാന അണ്ടര്‍ 21 ടീമില്‍ കേരള താരമായിരുന്നു മിര്‍ഷാദ്. ഗോവന്‍ ക്ലബായ ബര്‍ദേഴ്‌സ് എഫ് സിയിലും താരം കളിച്ചിട്ടുണ്ട്. അവിടെ നിന്നും ലോണില്‍ ഗോകുലത്തിനായും മിര്‍ഷാദ് ബൂട്ടുകെട്ടിയിരുന്നു. അവിടെ നിന്നുമാണ് ഈ ബംഗളം സ്വദേശി ഈസ്റ്റ് ബംഗാളിലെത്തിയത്.

അതെസമയം ഈസ്റ്റ് ബംഗാള്‍ ഇത്തവണ ഐഎസ്എല്‍ കളിച്ചേക്കില്ല എന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ നിരാശപടര്‍ത്തുന്നുണ്ട്. ഏതുവിധേനയും ഐഎസ്എല്ലിനായി കളിയ്ക്കാനുളള നീക്കത്തിലാണ് ക്ലബ് നിലവില്‍.