അഞ്ച് രാജ്യന്തര താരങ്ങള്‍, ഈസ്റ്റ് ബംഗാളിന്റെ വിദേശ സൈനിംഗ് അമ്പരപ്പിക്കുന്നത്

ഐഎസ്എല്ലില്‍ ഇതാദ്യമായി പന്ത് തട്ടാനൊരുങ്ങുന്ന ഈസ്റ്റ് ബംഗാളില്‍ ആറ് വിദേശ താരങ്ങളുടെ കാര്യം തീരുമാനമായതായി റിപ്പോര്‍ട്ട്. ഇതില്‍ അഞ്ച് പേരും അവരുടെ രാജ്യത്തിനായി ജൂനിയര്‍ സീനിയര്‍ ലെവലില്‍ പന്ത് തട്ടുന്നവരാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഇതോടെ ഐഎസ്എല്‍ ഏഴാം സീസണില്‍ ഏറ്റവും കരുത്തുറ്റ ടീമിനെ തന്നെയാകും ശ്രീ സിമന്റ് സ്‌പോണ്‍ ചെയ്യുന്ന ഈസ്റ്റ് ബംഗാള്‍ ഒരുക്കുന്നതെന്ന് വ്യക്തമായി. ഇതിനിടെ ഈസ്റ്റ് ബംഗാള്‍ 28 ഇന്ത്യന്‍ താരങ്ങളുമായും കരാറായതായി വാര്‍ത്തകളുണ്ട്. മലയാളി താരം സികെ വിനീത്, റിനോ ആന്റോ, അനസ് എടത്തൊടിക, മിസോറാം സൂപ്പര്‍ താരം ജെജെ എന്നവരെല്ലാം ആണ് ഈസ്റ്റ് ബംഗാളിന്റെ ഇന്ത്യന്‍ താരങ്ങള്‍.

അതെസമയം ഈസ്റ്റ് ബംഗാളിലെത്തുന്ന നിരവധി വിദേശ താരങ്ങളെ കുറിച്ചുള്ള റൂമറുകളും പുറത്ത് വരുന്നുണ്ട്. മുന്‍ പ്രീമിയര്‍ ലീഗ് താരവും ഐറിഷ് വിംഗറുമായ അന്തോണി പില്‍കിംഗ്ടണ്‍ ഈസ്റ്റ് ബംഗാളിലേക്കെത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്.

32കാരനായ പില്‍കിംഗ്ടണ്‍ കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് ലീഗ് വണ്‍ ക്ലബ്ബായ വിഗാന്‍ എഫ്‌സിയുടെ താരമായിരുന്നു. വിങ്ങര്‍ ആയും സ്ട്രൈക്കര്‍ ആയും കളിക്കാന്‍ കഴിവുള്ള താരമാണ്.

നിലവില്‍ ഗോവയിലെ ഈസ്റ്റ് ബംഗാളിന്റെ പരിശീലന ഗ്രൗണ്ടിനെ കുറിച്ചും ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഐഎസ്എല്‍ സംഘാകര്‍ വാഗ്ദാനം ചെയ്ത പരിശീലന ഗ്രൗണ്ട് നിരസിച്ച ഈസ്റ്റ് ബംഗാള്‍ സ്വകാര്യ ഫുട്‌ബോള്‍ ക്ലബിന്റെ ഗ്രൗണ്ടായിരിക്കും പരിശീലനത്തിനായി ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

You Might Also Like